വീഴ്ച മുതൽ ഉയർത്തെഴുന്നേൽപ്പ് വരെ സാഹസികത; വലിമൈ മേക്കിങ് വീഡിയോ…
വലിമൈ – ആരാധകർ ഇത്രയധികം കാത്തിരിക്കുന്ന ഒരു ചിത്രം വേറെ ഉണ്ടാവില്ല. ഈ തല അജിത്ത് ചിത്രത്തെ കുറിച്ച് യാതൊരു വിവരങ്ങളും പുറത്ത് വരാതെ നാളുകൾ നീണ്ട് പോയപ്പോൾ അവർ വലിമൈ അപ്‌ഡേറ്റ് എന്ന മുദ്രാവാക്യവുമായി സോഷ്യൽ മീഡിയയിൽ നിന്ന് തെരുവിലിറങ്ങി. ക്രിക്കറ്റ് സ്റ്റേഡിയം തൊട്ട് സാക്ഷാൽ തമിഴ്നാട് മുഖ്യമന്ത്രിയുടെ മുൻപിൽ പൊതു ഇടങ്ങളിൽ വരെ ആ മുദ്രവാക്യം ഉയർന്ന് കേട്ടൂ. അത്രത്തോളം ആരാധകർ കാത്തിരുന്ന ഒരു ചിത്രമാണ് അജിത്ത് കുമാർ നായകനാകുന്ന വലിമൈ. ഇപ്പോളിതാ ചിത്രത്തിന്റെ മേയിക്കിങ് വീഡിയോ പുറത്ത് വന്നിരിക്കുന്നു.
സാഹസികത നിറഞ്ഞതും വലിയ ക്യാൻവാസിൽ ഒരുങ്ങുന്നതുമായ ആക്ഷൻ ചിത്രമാണ് വലിമൈ എന്ന് ബോധ്യപ്പെടുത്താൻ ഈ മൂന്ന് മിനിറ്റ് മേക്കിങ് വീഡിയോ തന്നെ ധാരാളം. വീഡിയോ കാണാം:
കോവിഡ്19 കാരണം ചിത്രത്തിന്റെ പ്രൊഡക്ഷൻ നിന്നതും ആരാധകരിൽ നിന്ന് വലിമൈ അപ്‌ഡേറ്റ് വിളികൾ ഉയർന്നതും അത് പ്രചോദനമായി ചിത്രീകരണം വീണ്ടും തുടർന്നതും എല്ലാം ഈ വീഡിയോയിൽ കാണിക്കുന്നു. സാഹസികമായ സ്റ്റണ്ട് സീനുകൾ പെർഫോം ചെയ്യുന്നത് വീഡിയോയിൽ കാണാൻ ആകും. സ്റ്റണ്ടിന് ഇടയിൽ അജിത്ത് കുമാറിന് വീഴ്ച പറ്റിയത് ഉൾപ്പെടെ ഉള്ള ദൃശ്യങ്ങൾ മേക്കിങ് വീഡിയോയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ബോണി കപൂർ നിർമ്മിച്ചു വിനോദ് സംവിധാനം ഈ അജിത്ത് കുമാർ ചിത്രം മൂവരും ഒരുമിക്കുന്ന രണ്ടാമത്തെ ചിത്രം കൂടിയാണ്. പിങ്ക് എന്ന ബോളിവുഡ് ചിത്രത്തിന്റെ തമിഴ് റീമെയ്ക് ആയ നേർകൊണ്ട പാർവൈ ആണ് ഈ ടീമിന്റെ ആദ്യ ചിത്രം.