അജാസ് ആയി സൗബിൻ ഷാഹിർ; ഭീഷ്മ പർവ്വം ക്യാരക്ടർ പോസ്റ്റർ…

മമ്മൂട്ടിയെ നായകനാക്കി അമൽ നീരദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് ഭീഷ്മ പർവ്വം. ഇന്ന് മുതൽ ചിത്രത്തിന്റെ ക്യാരക്ടർ പോസ്റ്ററുകൾ ഓരോന്ന് പുറത്തിറങ്ങും എന്ന് സംവിധായകൻ അമൽ നീരദ് അറിയിച്ചു. ആദ്യ ക്യാരക്ടർ പോസ്റ്ററും അമൽ നീരദ് ഇന്ന് പിറത്തുവിട്ടു.
ചിത്രത്തിൽ വളരെ പ്രധാനപ്പെട്ട ഒരു കഥാപാത്രത്തെ അവതരിപ്പിക്കുന്ന സൗബിൻ ഷാഹിറിന്റെ ക്യാരക്ടർ പോസ്റ്റർ ആണ് പുറത്തുവിട്ടത്. അജാസ് എന്ന കഥാപാത്രത്തെ ആണ് സൗബിൻ ചിത്രത്തിൽ അവതരിപ്പിക്കുന്നത്.
പോസ്റ്റർ കാണാം:
ബിഗ് ബിയുടെ രണ്ടാം ഭാഗമായ ബിലാലിൽ ആയിരുന്നു മമ്മൂട്ടി-അമൽ നീരദ് കൂട്ട്കെട്ട് ഒന്നിക്കാൻ ഇരുന്നത്. എന്നാൽ വിദേശത്ത് ഉൾപ്പെടെ ചിത്രീകരണം ആവശ്യപ്പെടുന്ന ആ ചിത്രം കോവിഡ് പ്രതിസന്ധി കാരണം നീട്ടിവെച്ചു മറ്റൊരു പ്രോജക്റ്റ് ആയി ഭീഷ്മ ചെയ്യുക ആയിരുന്നു.
വലിയ ഒരു താര നിര തന്നെ ഭീഷ്മ പർവ്വതത്തിന്റെ ഭാഗമാണ്. ഷൈൻ ടോം ചാക്കോ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, അനസൂയ, നാദിയ മൊയ്‌തു, അഞ്ജലി, ലെന, ജിനു ജോസഫ്, വീണ നന്ദകുമാർ, ദിലീഷ് പോത്തൻ, സുദേവ് നായർ എന്നിവർ ആണ് മറ്റ് താരങ്ങൾ. സുഷിൻ ശ്യാം ആണ് സംഗീത സംവിധായകൻ. വിവേക് ഹർഷൻ എഡിറ്റിംഗ് നിർവഹിക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം ആനന്ദ് സി ചന്ദ്രൻ നിർവഹിക്കുന്നു.