in

ചിരിയും സസ്പെൻസും നിറഞ്ഞ ‘പടക്കുതിര’യുമായി അജു വർഗീസും ടീമും; ഫസ്റ്റ് ലുക്ക് പുറത്ത്…

ചിരിയും സസ്പെൻസും നിറഞ്ഞ ‘പടക്കുതിര’യുമായി അജു വർഗീസും ടീമും; ഫസ്റ്റ് ലുക്ക് പുറത്ത്…

അജു വർഗീസ്,രഞ്ജി പണിക്കർ, സുരാജ് വെഞ്ഞാറമൂട്, സിജ റോസ് എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സലോൺ സൈമൺ സംവിധാനം ചെയ്യുന്ന ‘പടക്കുതിര’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തിറങ്ങി. ഇന്ദ്രൻസ്, നന്ദു ലാൽ, അഖിൽ കവലയൂർ, ജോമോൻ,ഷമീർ, ദിലീപ് മേനോൻ, കോട്ടയം രമേശ്, ഷഹീൻ സിദ്ദിഖ്, ഷാജു ശ്രീധർ, ബൈജു എഴുപുന്ന, ജെയിംസ് ഏലിയ, കാർത്തിക് ശങ്കർ, സ്മിനു സിജോ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രമുഖ താരങ്ങൾ.

പത്ര ഉടമയായ നന്ദകുമാർ എന്ന കഥാപാത്രത്തെയാണ് അജു ചിത്രത്തിൽ അവതരിപ്പിക്കുന്നത്. തൊണ്ണൂറുകളിലെ പത്രപ്രവർത്തന രംഗത്തെ ഇതിഹാസമായ പടക്കുതിര വിശ്വനാഥ മേനോന്റെ മകനാണ് നന്ദകുമാർ. അദ്ദേഹത്തിന്റെ പിതാവ് പടുത്തുയർത്തിയ പത്രസാമ്രാജ്യത്തിന്റെ പ്രശസ്തി കളഞ്ഞുകുളിക്കുന്നതും, റിപ്പോർട്ടർ രവിശങ്കർ അദ്ദേഹത്തിന്റെ സ്ഥാപനത്തിൽ എത്തുന്നതോടെ ഉണ്ടാകുന്ന ചില സംഭവങ്ങളുമൊക്കെയാണ് ചിത്രത്തിന്റെ പ്രമേയം. ചിരിയും സസ്പെൻസും നിറഞ്ഞൊരു ചിത്രമായാണ് പടക്കുതിര ഒരുക്കിയിരിക്കുന്നത്.

View this post on Instagram

A post shared by Aju Varghese (@ajuvarghese)

മാബിൻസ് ഫിലിം പ്രൊഡക്ഷൻസ്,ഫീൽ ഫ്ലയിങ് എന്റർടെയ്ൻമെന്റ്സ് എന്നീ ബാനറിൽ ബിനി ശ്രീജിത്ത്,മഞ്ജു ഐ ശിവാനന്ദൻ,സായ് ശരവണൻ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം ജിജു സണ്ണി നിർവ്വഹിക്കുന്നു. ദീപു എസ് നായർ, സന്ദീപ് സദാനന്ദൻ എന്നിവർ ചേർന്ന് തിരക്കഥ സംഭാഷണമെഴുതുന്നു. വയലാർ ശരത്ചന്ദ്രവർമ്മ, വിനായക് ശശികുമാർ എന്നിവർ എഴുതിയ വരികൾക്ക് ധനുഷ് ഹരികുമാർ, വിമൽജിത്ത് വിജയൻ എന്നിവർ സംഗീതം പകരുന്നു.

എഡിറ്റർ-ഗ്രേസൺ എ സി എ, ലൈൻ പ്രൊഡ്യൂസർ- ഡോക്ടർ അജിത്കുമാർ ടി, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ-റിന്നി ദിവാകർ,പ്രൊഡക്ഷൻ കൺട്രോളർ-വിനോഷ് കൈമൾ, കല-സുനിൽ കുമാരൻ, മേക്കപ്പ്-രതീഷ് വിജയൻ, കോസ്റ്റ്യൂംസ്-മെർലിൻ ലിസബത്ത്, സ്റ്റിൽസ്-അജി മസ്കറ്റ്, പരസ്യകല-ഐഡന്റ് ഡിസൈൻ ലാബ്, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ദീപക് നാരായണൻ.

അസോസിയേറ്റ് ഡയറക്ടർ-ജിദു സുധൻ, അസിസ്റ്റൻ്റ് ഡയറക്ടർ- രഞ്ജിത്ത് കൃഷ്ണമോഹൻ, രാഹുൽ കെ എം, ജെബിൻ ജെയിംസ്, ലിബിൻ ബാലൻ, ജെയ്ബിൻ ബേബി, മിഥുൻ നായർ, സോഷ്യൽ മീഡിയ മാനേജർ-അരുൺ കുമാർ, ആക്ഷൻ-ഫീനിക്സ് പ്രഭു,പ്രൊഡക്ഷൻ മാനേജർ-നിധീഷ് പൂപ്പാറ,അനീഷ് ചന്ദ്രൻ, ഇന്ദ്രജിത്ത് ബാബു,പി ആർ ഒ-എ എസ് ദിനേശ്.

ക്രൈം ഇൻവെസ്റ്റിഗേഷൻ ത്രില്ലറിൽ മുഴുനീള പോലീസ് വേഷത്തിൽ ഇന്ദ്രജിത്ത്; പ്രീ അനൗൺസ്മെൻ്റ് ടീസർ

ജോസൂട്ടിയായി അജു, വക്കച്ചനായി ജോണി ആന്റണി; ‘സ്വര്‍ഗം’ സെക്കന്റ്‌ ലുക്ക് പുറത്ത്, ചിത്രം ഉടന്‍ തീയറ്ററുകളിലേക്ക്…