in , ,

ത്രിഡിയിൽ വിസ്മയിപ്പിക്കാൻ ‘ആദിപുരുഷ്’; ഹൈപ്പ് ഉയർത്തി പുതിയ ട്രെയിലർ…

“ഞാൻ വരുന്നു എന്റെ ജാനകിയെ വീണ്ടെടുക്കാൻ”; ആദിപുരുഷിന്റെ അവസാന ട്രെയിലർ…

ഇന്ത്യൻ സിനിമ കാത്തിരിക്കുന്ന ബ്രഹ്മാണ്ഡ ചിത്രം ‘ആദിപുരുഷ്’ ജൂൺ 16ന് ത്രിഡിയിൽ തിയേറ്ററുകളിൽ റിലീസ് ചെയ്യാൻ ഒരുങ്ങുകയാണ്. ഓം റൗട്ട് സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്റെ റിലീസിന് മുന്നോടിയായി അവസാന ട്രെയിലർ കൂടി ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. മോശം വിഎഫ്‌എക്‌സും ആനിമേഷനും കാരണം ട്രോളുകൾ ഏറ്റുവാങ്ങിയ ടീസറിന് ശേഷം എത്തിയ ട്രെയിലർ പോലെ ഈ ട്രെയിലറും ആരാധകരിൽ പ്രതീക്ഷ തീർക്കും എന്നത് തീർച്ചയാണ്. മെച്ചപ്പെട്ട വിഎഫ്എക്സിന്റെയും അനിമേഷന്റെയും നല്ല സൂചന ആണ് ട്രെയിലർ നൽകിയിരിക്കുന്നത്.

രാഘവനായി പ്രഭാസും ജാനകിയായി കൃതി സനോണും ലക്ഷ്മണനായി സണ്ണി സിങ്ങും ലങ്കേഷായി സെയ്ഫ് അലി ഖാനും അഭിനയിക്കുന്ന ചിത്രത്തിന്റെ ട്രെയിലർ അഞ്ച് ഭാഷകളിൽ ആണ് റിലീസ് ചെയ്തിരിക്കുന്നത്. ഹിന്ദി, തെലുങ്ക്, തമിഴ്, കന്നഡ, മലയാളം എന്നിങ്ങനെ ഇന്ത്യയിലെ 5 വ്യത്യസ്ത ഭാഷകളിലാണ് ആദിപുരുഷ് എത്തുന്നത്. ജൂൺ 16 ന് തീയേറ്റർ റിലീസിന് എത്തുന്ന ചിത്രം ന്യൂയോർക്കിലെ ട്രിബെക്ക ഫിലിം ഫെസ്റ്റിവലിൽ ജൂൺ 13 ന് ചിത്രം പ്രീമിയർ ചെയ്യുന്നുണ്ട്. ട്രെയിലർ:

സ്റ്റൈലിഷ് ലുക്കിൽ അവതരിച്ച് മമ്മൂട്ടി;’ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി…

“വീണ്ടും തോക്കെടുത്ത് ഫഹദ്”; ധൂമം ട്രെയിലറും റിലീസ് തീയതിയും പുറത്ത്…