സ്റ്റൈലിഷ് ലുക്കിൽ അവതരിച്ച് മമ്മൂട്ടി;’ബസൂക്ക’ ഫസ്റ്റ് ലുക്ക് പോസ്റ്റർ എത്തി…

മമ്മൂട്ടി ആരാധകർക്ക് ആഘോഷമാക്കാൻ ഒരു ഫസ്റ്റ് ലുക്ക് പോസ്റ്റർ ഇന്ന് പുറത്തുവന്നിരിക്കുകയാണ്. നവാഗതനായ ഡിനോ ഡെന്നിസ് സംവിധാനം ചെയ്യുന്ന ‘ബസൂക്ക’ എന്ന ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് ഇന്ന് റിലീസ് ആയിരിക്കുന്നത്. സ്റ്റൈലിഷ് ഗെറ്റപ്പിൽ ആണ് മെഗാസ്റ്റാർ മമ്മൂട്ടിയെ ഫസ്റ്റ് ലുക്കിൽ അവതരിപ്പിച്ചിരിക്കുന്നത്. ഒരു ബൈക്കിൽ യാത്രയ്ക്ക് ഒരുങ്ങുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുന്നത്. പോണി ടെയ്ൽ മുടിയും കൂളിംഗ് ഗ്ലാസ്സുമായി ആണ് മമ്മൂട്ടി എത്തിയിരിക്കുന്നത്.
ക്രൈം ഡ്രാമ ജോണറിൽ ഒരുങ്ങുന്ന ഈ ചിത്രം സംവിധാനം ചെയ്യുന്ന ഡിനോ ഡെന്നിസ് തിരക്കഥാകൃത്ത് കലൂർ ഡെന്നിസിന്റെ മകനാണ്. ഡിനോ തന്നെ തിരക്കഥ രചിക്കുന്ന ഈ ചിത്രത്തിൽ തമിഴ് സംവിധായകൻ ഗൗതം വാസുദേവ് മേനോനും ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. സണ്ണി വെയ്ൻ, ജഗദീഷ്, ഷറഫുദ്ദീൻ, സിദ്ധാർത്ഥ് ഭരതൻ, ഡീൻ ഡെന്നിസ്, സ്ഫടികം ജോർജ്, ദിവ്യാപിള്ള തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. വിവിധ ഗെറ്റപ്പുകൾ ഈ ചിത്രത്തിൽ മമ്മൂട്ടിക്ക് ഉണ്ടാവും എന്നാണ് റിപ്പോർട്ട്. ഫസ്റ്റ് ലുക്ക് പോസ്റ്റർ:
Presenting The First Look Poster of #Bazooka ! Written & Directed by Deeno Dennis , Produced by @saregamaglobal and Theatre of Dreams.#BazookaFirstLook pic.twitter.com/yLoFAF8XOe
— Mammootty (@mammukka) June 2, 2023