in , ,

മൊത്ത ജനം കയ്യടിച്ച് പാസാക്കുന്ന ‘ഗലാട്ട’; അന്യായ വൈബ് തീർത്ത് ‘ആവേശം’ ഗാനം…

മൊത്ത ജനം കയ്യടിച്ച് പാസാക്കുന്ന ‘ഗലാട്ട’; അന്യായ വൈബ് തീർത്ത് ‘ആവേശം’ ഗാനം…

കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ട്രെൻഡിങ് പോസ്റ്ററിന് പിന്നാലെ ഫഹദ് ഫാസിൽ ചിത്രം ആവേശത്തിലെ രണ്ടാമത്തെ ഗാനവും നിർമ്മാതാക്കൾ പുറത്തിറക്കിയിരിക്കുകയാണ്. ‘രോമാഞ്ചം’ എന്ന ചിത്രത്തിന് ശേഷം ജിത്തു മാധവൻ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിലെ ‘ഗലാട്ട’ എന്ന ഗാനം ആണ് റിലീസ് ആയിരിക്കുന്നത്.

സുഷിൻ ശ്യാം സംഗീതം ഒരുക്കിയിരിക്കുന്ന ഈ ഗാനം തിയേറ്ററുകളിൽ ആരാധകർക്ക് മതിമറന്നു ചുവട് വെക്കാൻ കഴിയുന്ന തരത്തിൽ ആണ് ഒരുക്കിയിരിക്കുന്നത്. സുഷിൻ ശ്യാമും പാൽ ഡബ്ബയും ചേർന്ന് ആലപിച്ച ഈ ഗാനത്തിന് വിനായക് ശശികുമാർ ആണ് വരികൾ രചിച്ചത്. തമിഴ്, മലയാളം വരികളുമായെത്തിയിരിക്കുന്ന ‘ഗലാട്ട’ റിലീസായി നിമിഷങ്ങൾക്കകം തന്നെ സോഷ്യൽ മീഡിയയിൽ വൻ തരംഗം സൃഷ്ടിക്കുകയാണ്. വീഡിയോ കാണാം:

‘ജാഡ’ എന്ന് ടൈറ്റിൽ നല്കിയ ആദ്യ ഗാനത്തിന് പിന്നാലെ ആണ് വൻ ഓളം തീർത്ത് ‘ഗാലാട്ട’യും എത്തിയിരിക്കുന്നത്. യൂത്തിനും ഫാമിലിക്കും ഒരേ പോലെ ആഘോഷമാക്കാൻ കഴിയുന്ന ചിത്രം എന്ന ശക്തമായ സൂചന ആണ് ചിത്രത്തിന്റെ പോസ്റ്ററുകളും ടീസറും ഗാനങ്ങളും ഒക്കെ നല്കുന്നത്. കോമഡിയും ആക്ഷനും ഇമോഷൻസുമൊക്കെ സമാസമം ചേർത്തൊരുക്കിയ ഒരു ട്രീറ്റ് തന്നെ പ്രതീക്ഷിക്കാം.

ഫഹദ് ഫാസിലിന് ഒപ്പം ഈ ചിത്രത്തിൽ മൻസൂർ അലി ഖാൻ, ആശിഷ് വിദ്യാർത്ഥി, സജിൻ ഗോപു, പ്രണവ് രാജ്, മിഥുൻ ജെ.എസ്, റോഷൻ ഷാനവാസ്, ശ്രീജിത്ത് നായർ, പൂജ മോഹൻരാജ്, നീരജ് രാജേന്ദ്രൻ, തങ്കം മോഹൻ തുടങ്ങിയവരും താര നിരയിൽ അണിനിരക്കുന്നുണ്ട്. നസ്രിയ നസീമും അൻവർ റഷീദും ചേർന്ന് ഫഹദ് ഫാസിൽ ആന്‍റ് ഫ്രണ്ട്സ്, അൻവർ റഷീദ് എന്‍റർടെയ്ൻമെന്‍റ് എന്നീ ബാനറുകളിൽ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. ഛായാഗ്രഹണം സമീർ താഹിർ നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ വിവേക് ഹർഷൻ ആണ്. ഏപ്രിൽ 11ന് ആണ് ചിത്രത്തിന്റെ റിലീസ്.

Content Summary: Galatta Aavesham Song is trending

‘ആവേശം’ ആളിക്കത്തിക്കാൻ രങ്കയും ശിങ്കിടികളും തയ്യാർ; തരംഗമായി പുത്തൻ പോസ്റ്റർ, റിലീസ് ഏപ്രിൽ 11ന് …

ഓസ്‌ലർ ഒടിടി റിലീസ് പ്രഖ്യാപിച്ച് മമ്മൂട്ടി സ്പെഷ്യൽ ട്രെയിലർ എത്തി…