in , ,

ഫാന്റസി സ്പോർട്ട്സ് ഡ്രാമയുമായി പെപ്പെയും പിള്ളേരും; ഇഷ്ടം നേടും ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ട്രെയിലർ…

ഫാന്റസി സ്പോർട്ട്സ് ഡ്രാമയുമായി പെപ്പെയും പിള്ളേരും; ഇഷ്ടം നേടും ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ട്രെയിലർ…

ആരാധകരുടെ സ്വന്തം പെപ്പെ എന്ന ആന്റണി വർഗീസ് നായകൻ ആകുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’. പെപ്പെയുടെ മുൻ ചിത്രങ്ങളെ പോലെ പ്രേക്ഷകരെ ആകർഷിക്കുന്നുണ്ട് ഈ ചിത്രത്തിന്റെയും പ്രോമോകൾ. ഫാന്റസി സ്പോർട്ട് ഡ്രാമ ആയി ഒരുങ്ങുന്ന ഈ ചിത്രം നവാഗതനായ നിഖിൽ പ്രേംരാജ് ആണ് സംവിധാനം ചെയ്യുന്നത്. അച്ചപ്പു മൂവി മാജിക്, മാസ് മീഡിയ പ്രൊഡക്ഷൻ എന്നീ ബാനറുകളില്‍ സ്റ്റാൻലി സിഎസും ഫൈസൽ ലത്തീഫും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്. ഈ ചിത്രത്തിന്റെ ടീസർ ഇപ്പോൾ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

ആനപ്പറമ്പിലെ ലോകകപ്പിൽ ആന്റണി വർഗീസിനെ കൂടാതെ ബാലു വർഗീസ്, ലുക്മാൻ, ഐ എം വിജയൻ, ആദിൽ ഇബ്രാഹിം, പി കെ ഡാനിഷ് എന്നിവരും അഭിനയിക്കുന്നു. കടുത്ത ഫുട്ബോൾ ആരാധകരും കളിക്കാരുമായ ഉമ്മറും അവന്റെ ആറ് സുഹൃത്തുക്കളെയും ചുറ്റിപറ്റിയാണ് ഈ സിനിമ.

ഐഎം വിജയന്റെ മകൻ ആരോമൽ വിജയൻ ആണ് ഈ ചിത്രത്തിന്‍റെ സ്‌പോർട്‌സ് സീക്വൻസുകൾ കൊറിയോഗ്രാഫി ചെയ്തെന്ന് റിപ്പോർട്ടുകള്‍ സൂചിപ്പിക്കുന്നു. ഛായാഗ്രാഹകൻ ഫായിസ് സിദ്ദിഖ്, സംഗീതസംവിധായകൻ ജേക്സ് ബിജോയ്, എഡിറ്റർമാരായ നൗഫൽ അബ്ദുള്ള, ജിത്ത് ജോഷി എന്നിവർ ഉള്‍പ്പെടുന്നതാണ് ചിത്രത്തിന്‍റെ ടെക്നിക്കൽ ക്രൂ. ചിത്രം ഒക്ടോബര്‍ 21ന് ആണ് തിയേറ്ററുകളില്‍ എത്തുന്നത്.

റിലീസിന് മുൻപ് റോഷാക്കിന് പുതുപുത്തൻ ടീസർ; മമ്മൂട്ടിയും ആസിഫ് അലിയും നേർക്കുനേർ?

ആറാം വർഷവും ഇൻഡസ്ട്രി ഹിറ്റായി ‘പുലിമുരുകൻ’ തുടരുന്നു; ഇത് ബോക്സ്‌ ഓഫീസ് മോണ്‍സ്റ്റർ…