in , ,

റിലീസിന് മുൻപ് റോഷാക്കിന് പുതുപുത്തൻ ടീസർ; മമ്മൂട്ടിയും ആസിഫ് അലിയും നേർക്കുനേർ?

റിലീസിന് മുൻപ് റോഷാക്കിന് പുതുപുത്തൻ ടീസർ; മമ്മൂട്ടിയും ആസിഫ് അലിയും നേർക്കുനേർ?

മമ്മൂട്ടി ചിത്രം ‘റോഷാക്ക്’ റിലീസിന് തയ്യാറായി കഴിഞ്ഞു. നിസാം ബഷീർ സംവിധാനം ചെയ്യുന്ന ത്രില്ലർ ചിത്രം നാളെ (ഒക്ടോബർ 7ന്) ആണ് തിയേറ്ററുകളിൽ എത്തുന്നത്. പോസ്റ്ററുകളിലൂടെയും പ്രോമോ വീഡിയോകളിലൂടെയും എല്ലാം പ്രേക്ഷകരിൽ വമ്പൻ പ്രതീക്ഷ നിറച്ചു കഴിഞ്ഞു ഈ ചിത്രം. റിലീസിന് മുന്നോടിയായി പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിച്ച് ചിത്രത്തിന്റെ ഒരു പുതുപുത്തൻ ടീസർ കൂടി നിർമ്മാതാക്കൾ ഇപ്പോൾ പുറത്തുവിട്ടിരിക്കുക ആണ്.

28 സെക്കൻഡ് മാത്രം ദൈർഘ്യമുള്ള പുതിയ പ്രോമോ വീഡിയോ പ്രീ റിലീസ് ടീസർ ആയാണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. ആദ്യ പോസ്റ്ററിൽ തരംഗമായ മമ്മൂട്ടിയുടെ മുഖമൂടി ലുക്കിൽ പുതിയ പോസ്റ്ററിൽ പുതിയ ഒരു താരം പ്രത്യക്ഷപ്പെടുന്നുണ്ട്. ഈ ടീസറിന്റെ ഹൈലൈറ്റ് ആയി മാറുന്ന ആ താരം ആസിഫ് അലി ആണ്. മുഖം വ്യക്തമാക്കുന്നില്ല എങ്കിലും കണ്ണുകളാൽ താരത്തെ തിരിച്ചറിയാൻ സാധിക്കുന്നുണ്ട്. ആസിഫ് അലിയുടെ അതിഥി വേഷം അണിയറപ്രവർത്തകർ മുൻപേ തന്നെ സ്ഥിരീകരിക്കുകയും ചെയ്‌തിരുന്നു. മമ്മൂട്ടിയുടെ മികച്ച അഭിനയമുഹൂർത്തങ്ങൾക്കുള്ള പ്രതീക്ഷയും ടീസർ നൽകുന്നുണ്ട്. മമ്മൂട്ടിയും ആസിഫ് അലിയും നേർക്കുനേർ എത്തും എന്ന പ്രതീതി ടീസർ നൽകുന്നുണ്ട്. ടീസർ കാണാം:

ഷറഫുദ്ദീൻ, ബിന്ദു പണിക്കർ, ഗ്രേസ് ആന്റണി, ജഗദീഷ്, കോട്ടയം നസീർ, സഞ്ജു ശിവറാം, ബാബു അന്നൂർ, മണി ഷൊർണൂർ എന്നിവർ ആണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കൾ. അഡ്വഞ്ചേഴ്സ് ഓഫ് ഓമനക്കുട്ടൻ, ഇബിലീസ് എന്നീ ചിത്രങ്ങളുടെ രചന നിർവഹിച്ച സമീർ അബ് ആണ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്. മമ്മൂട്ടി കമ്പനി നിർമിക്കുന്ന ചിത്രം ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ് ആണ് തീയേറ്ററുകളിൽ എത്തിക്കുന്നത്.

“ബിഗ് ബി അന്ന് പരാജയം ആയിരുന്നു, ഇപ്പോൾ ക്ലാസിക് ആണെന്ന് പറയുന്നു”; മെഗാസ്റ്റാർ മമ്മൂട്ടി പറയുന്നു…

ഫാന്റസി സ്പോർട്ട്സ് ഡ്രാമയുമായി പെപ്പെയും പിള്ളേരും; ഇഷ്ടം നേടും ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ട്രെയിലർ…