in

ആറാം വർഷവും ഇൻഡസ്ട്രി ഹിറ്റായി ‘പുലിമുരുകൻ’ തുടരുന്നു; ഇത് ബോക്സ്‌ ഓഫീസ് മോണ്‍സ്റ്റർ…

ആറാം വർഷവും ഇൻഡസ്ട്രി ഹിറ്റായി ‘പുലിമുരുകൻ’ തുടരുന്നു; ഇത് ബോക്സ്‌ ഓഫീസ് മോണ്‍സ്റ്റർ…

2016 ഒക്ടോബർ 7ന് പുറത്തിറങ്ങിയ ‘പുലിമുരുകൻ’ എന്ന മോഹൻലാൽ ചിത്രം ബോക്സ് ഓഫീസിൽ സൃഷ്ടിച്ചത് അത്ഭുതങ്ങൾ ആയിരുന്നു എന്ന് ഒരിക്കൽ കൂടി ഓർമ്മിപ്പിക്കുക ആണ് ഈ ദിവസം. ചിത്രം റിലീസായി ഇന്ന് ആറ് വർഷങ്ങൾ പൂർത്തിയാകുമ്പോൾ പുലിമുരുകൻ ഇന്നും ഒരു ബോക്സ് ഓഫീസ് വിസ്മയം ആയി ഒരു കോട്ടവും തട്ടാതെ നിലനിൽക്കുക ആണ്.

ഏറ്റവും കൂടുതൽ കാലം ഇൻഡസ്ട്രി ഹിറ്റ് ടാഗ് നിലനിർത്തി പോകുന്ന മലയാള ചിത്രം എന്ന റെക്കോർഡ് നേട്ടവുമായി പുലിമുരുകൻ ഒരു ‘ബോക്സ്‌ ഓഫീസ് മോണ്‍സ്റ്റർ’ ആയി തുടരുക ആണ്. 2000 മുതൽ 2005 വരെ ഇൻഡസ്ട്രി ഹിറ്റ് എന്ന ടാഗ് നിലർത്തിയ ‘നരസിംഹം’ എന്ന മറ്റൊരു മോഹൻലാൽ ചിത്രത്തിന്റെ റെക്കോർഡ് ആണ് പുലിമുരുകൻ മാറ്റിയെഴുതിയത്.

പുലിമുരുകന്‍ ഡേ

ഹോം ബോക്സ് ഓഫീസിലെ ഗ്രോസ് കളക്ഷൻ ആണ് ഒരു ചിത്രത്തെ ഇൻഡസ്ട്രി ഹിറ്റ് എന്ന ടാഗിന് അർഹമാക്കുന്നത്. മലയാളത്തിന്റെ കാര്യത്തിൽ കേരള ബോക്സ് ഓഫിസിലെ ഗ്രോസ് കളക്ഷൻ ആണ് പരിഗണിക്കുന്നത്. വൈശാഖ് സംവിധാനം ചെയ്ത പുലിമുരുകന് ശേഷം ബാഹുബലി 2, ലൂസിഫർ, കെജിഎഫ് ചാപ്റ്റർ 2 തുടങ്ങിയ വമ്പൻ ഹിറ്റുകൾ കേരള ബോക്‌ ഓഫീസിൽ പിറന്നിരുന്നു. എന്നാൽ ഈ ചിത്രങ്ങൾ ഒന്നും തന്നെ പുലിമുരുകന് വെല്ലുവിളി ആയി മാറിയില്ല. ഉയർന്ന ടിക്കറ്റ് നിരക്കുകളിൽ പോലും പുലിമുരുകനെ മറികടക്കാൻ കഴിയുന്നില്ല എന്നത് ആ ചിത്രത്തിന്റെ മഹാ വിജയത്തിന്റെ തിളക്കം വീണ്ടും വർദ്ധിപ്പിക്കുക ആണ്.

ഇന്ത്യ ഒട്ടാകെ വിവിധ സംസ്‌ഥാനങ്ങളിൽ ബാഹുബലി 2, ആർആർആർ, കെജിഎഫ് 2, വിക്രം തുടങ്ങിയ ചിത്രങ്ങൾ ഇൻഡസ്ട്രി ഹിറ്റ് സ്റ്റാറ്റസോടെ ചരിത്രം തിരുത്തികുറിച്ചപ്പോളും കേരളത്തിൽ മാത്രമാണ് നേടാൻ കഴിയാതെ പോകാൻ ഒരു കാരണമേ ഉണ്ടായിരുന്നുള്ളൂ – മോഹൻലാലിന്റെ പുലിമുരുകൻ. .

ഫാന്റസി സ്പോർട്ട്സ് ഡ്രാമയുമായി പെപ്പെയും പിള്ളേരും; ഇഷ്ടം നേടും ‘ആനപ്പറമ്പിലെ വേൾഡ് കപ്പ്’ ട്രെയിലർ…

മമ്മൂട്ടി കമ്പനിയുടെ ആദ്യ തിയേറ്റർ റിലീസ് ഞെട്ടിച്ചോ; ‘റോഷാക്ക്’ റിവ്യൂ…