in

ബോക്സ് ഓഫീസിനെ തീ പിടിപ്പിച്ച് റെക്കോർഡ് വേഗത്തിൽ 100 കോടി; ‘ആടുജീവിതം’ മോളിവുഡിൻ്റെ സീൻ വീണ്ടും മാറ്റുന്നു…

ബോക്സ് ഓഫീസിനെ തീ പിടിപ്പിച്ച് റെക്കോർഡ് വേഗത്തിൽ 100 കോടി; ‘ആടുജീവിതം’ മോളിവുഡിൻ്റെ സീൻ വീണ്ടും മാറ്റുന്നു…

പൃഥ്വിരാജ് സുകുമാരനെ നായകനാക്കി ബ്ലെസി ഒരുക്കിയ ആട് ജീവിതം മലയാളത്തിലെ ആറാമത്തെ നൂറ് കോടി ചിത്രമായി മാറി. പുലിമുരുകൻ, ലൂസിഫർ, 2018 , മഞ്ഞുമ്മൽ ബോയ്സ്, പ്രേമലു എന്നിവക്ക് ശേഷം ആഗോള ഗ്രോസ് നൂറ് കോടി നേടുന്ന മലയാള ചിത്രമാണ് ആടുജീവിതം. ഏറ്റവും വേഗത്തിൽ ഈ നേട്ടം കൈവരിച്ച മലയാള ചിത്രം കൂടിയാണ് ആടുജീവിതം. വെറും ഒൻപത് ദിവസം കൊണ്ടാണ് ഈ നേട്ടത്തിലേക്ക് ആടുജീവിതമെത്തിയത്. 11 ദിവസം കൊണ്ട് ഈ നേട്ടം കൈവരിച്ച 2018 എന്ന ചിത്രത്തിന്റെ റെക്കോർഡ് ആണ് ആടുജീവിതം തകർത്തത്. സംവിധായകനായും നായകനായും നൂറ് കോടി ക്ലബിൽ ഇടം പിടിക്കുന്ന മലയാള താരമെന്ന അപൂർവ റെക്കോർഡും ഇതോടെ പൃഥ്വിരാജ് സുകുമാരൻ സ്വന്തമാക്കി. നൂറ് കോടി ക്ലബിൽ ഇടം പിടിച്ച മോഹൻലാൽ ചിത്രമായ ലൂസിഫർ സംവിധാനം ചെയ്തത് പൃഥ്വിരാജ് ആയിരുന്നു.

ഡൊമസ്റ്റിക് ഗ്രോസ് 56 കോടി നേടിയ ആടുജീവിതം ഓവർസീസ് ഗ്രോസ് ആയി ഇതുവരെ നേടിയത് 44 കോടിയാണ്. ഈ ചിത്രത്തിന്റെ കേരളാ ഗ്രോസും 40 കോടി പിന്നിട്ട് കഴിഞ്ഞു. വിഷ്വൽ റൊമാൻസ് ഇമേജ് മേക്കർസ്, ജെറ്റ് മീഡിയ പ്രൊഡക്ഷൻസ്, അൾട്ട ഗ്ലോബൽ മീഡിയ എന്നിവയുടെ ബാനറിൽ ബ്ലെസ്സി, ജിമ്മി ജീൻ ലൂയിസ്, സ്റ്റീവൻ ആഡംസ് എന്നിവർ ചേർന്നാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. അമല പോൾ, റിക് അബി, താലിബ് മുഹമ്മദ്, ജിമ്മി ജീൻ ലൂയിസ്, കെ ആർ ഗോകുൽ, നാസർ കരുതെനി, ശോഭ മോഹൻ തുടങ്ങിയ നടീനടന്മാരും വേഷമിട്ട ഈ ചിത്രത്തിന് സംഗീതമൊരുക്കിയത് എ ആർ റഹ്മാൻ, സൗണ്ട് ഡിസൈനിങ് നിർവഹിച്ചത് റസൂൽ പൂക്കുട്ടി, ദൃശ്യങ്ങൾ ഒരുക്കിയത് സുനിൽ കെ എസ്, എഡിറ്റ് ചെയ്തിരിക്കുന്നത് ശ്രീകർ പ്രസാദ് എന്നിവരാണ്.

Content Summary: Aadujeevitham 100 Crore Club

രണ്ട് മൂന്ന് പടങ്ങൾ പൊട്ടിയത് മാറ്റി വെച്ചാൽ ഞാനിപ്പോഴും സൂപ്പർസ്റ്റാർ അല്ലേ; സൂപ്പർതാര കഥയുമായി ‘നടികർ’ ടീസർ…

റോഷാക്ക് സംവിധായകന്റെ ചിത്രത്തിൽ ദിലീപും ധ്യാൻ ശ്രീനിവാസനും ഒന്നിക്കുന്നു?