in , ,

രണ്ട് മൂന്ന് പടങ്ങൾ പൊട്ടിയത് മാറ്റി വെച്ചാൽ ഞാനിപ്പോഴും സൂപ്പർസ്റ്റാർ അല്ലേ; സൂപ്പർതാര കഥയുമായി ‘നടികർ’ ടീസർ…

രണ്ട് മൂന്ന് പടങ്ങൾ പൊട്ടിയത് മാറ്റി വെച്ചാൽ ഞാനിപ്പോഴും സൂപ്പർസ്റ്റാർ അല്ലേ; സൂപ്പർതാര കഥയുമായി ‘നടികർ’ ടീസർ…

മലയാളത്തിന്റെ യുവതാരം ടോവിനോ തോമസ് നായകനായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നടികർ. ഹണി ബീയും ഡ്രൈവിംഗ് ലൈസെൻസുമുൾപ്പെടെയുള്ള സൂപ്പർ ഹിറ്റ് ചിത്രങ്ങൾ സമ്മാനിച്ച ലാൽ ജൂനിയർ സംവിധാനം ചെയ്ത ഈ ചിത്രത്തിന്റെ പുത്തൻ ടീസറാണ് ഇപ്പോൾ പ്രേക്ഷകരുടെ മുന്നിലെത്തിയിരിക്കുന്നത്. സൂപ്പർസ്റ്റാർ ഡേവിഡ് പടിക്കൽ എന്ന കഥാപാത്രമായാണ് ടോവിനോ തോമസ് ഈ ചിത്രത്തിൽ അഭിനയിച്ചിരിക്കുന്നത്. ഈ കഥാപാത്രത്തിന്റെ ജീവിതത്തിൽ ഉണ്ടാകുന്ന ചില അപ്രതീക്ഷിതമായ സംഭവവികാസങ്ങളാണ് ചിത്രത്തിൽ അവതരിപ്പിക്കുന്നതെന്ന സൂചനയാണ് ടീസർ തരുന്നത്.

കോമഡിയും ആക്ഷനും ഡ്രാമയും എല്ലാം ഉൾപ്പെടുത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നതെന്നും ഈ ടീസർ കാണിച്ചു തരുന്നുണ്ട്. യക്സന്‍ ഗാരി പെരേര, നേഹ എസ് നായര്‍ എന്നിവർ ചേർന്ന് സംഗീതമൊരുക്കിയ ഈ ചിത്രം എഡിറ്റ് ചെയ്യുന്നത് രതീഷ് രാജ് ആണ്. സുവിന്‍ സോമശേഖരനാണ് നടികർ തിളക്കത്തിന്റെ തിരക്കഥ രചിച്ചിരിക്കുന്നത്.

ബാല എന്ന് പേരുള്ള കഥാപാത്രമായി ഒരു നിർണ്ണായക വേഷത്തിൽ സൗബിൻ ഷാഹിറും അഭിനയിക്കുന്ന ഈ ചിത്രത്തിലെ നായികാ വേഷം ചെയ്തിരിക്കുന്നത് ഭാവനയാണ്. മെയ് മൂന്നിനാണ് നടികർ ആഗോള റിലീസായി എത്തുന്നത്. അലന്‍ ആന്റണി, അനൂപ് വേണുഗോപാല്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഗോഡ്‌സ്പീഡാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ഇവർക്കൊപ്പം തെലുങ്കിലെ വമ്പൻ നിർമ്മാണ കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സും ഈ ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്.

ധ്യാൻ ശ്രീനിവാസൻ, അനൂപ് മേനോൻ, ഷൈൻ ടോം ചാക്കോ, ലാൽ, ബാലു വർഗീസ്, സുരേഷ് കൃഷ്‍ണ, സംവിധായകൻ രഞ്ജിത്ത്, ഇന്ദ്രൻസ്, മധുപാൽ, ഗണപതി, വിജയ് ബാബു, അൽത്താഫ് സലിം, മണിക്കുട്ടൻ, മേജർ രവി, മൂർ, സുമിത്, നിഷാന്ത് സാഗർ, അഭിറാം പൊതുവാൾ, ചന്ദു സലിംകുമാർ, ശ്രീകാന്ത് മുരളി, അർജുൻ നന്ദകുമാർ, ദിവ്യ പിള്ള, ജോർഡി പൂഞ്ഞാർ, ദിനേശ് പ്രഭാകർ, അബു സലിം, ബൈജുക്കുട്ടൻ, ഷോൺ സേവ്യർ, തുഷാര പിള്ള, ദേവി അജിത്, സ്മിനു സിജോ, കൃഷ്ണ സംഗീത്, ലെച്ചു, രജിത്ത്, തിരക്കഥാകൃത്ത് ബിപിൻ ചന്ദ്രൻ,ചെമ്പിൽ അശോകൻ, മാലാ പാർവതി, ദേവികാ ഗോപാൽ നായർ, ബേബി ആരാധ്യ, ജയരാജ്‌ കോഴിക്കോട്, അഖിൽ കണ്ണപ്പൻ, ഖയസ് മുഹമ്മദ്, ബേബി വിയ എന്നിവരും ഇതിന്റെ താരനിരയിലുണ്ട്. ആൽബിയാണ് ഈ ചിത്രത്തിന് വേണ്ടി കാമറ ചലിപ്പിച്ചത്.

Content Summary: Tovino starrer Nadikar Teaser is out

വൈബ് ഈസ് റിയൽ, ആൾ കൂട്ടത്തിന്റെ ‘ആവേശ’മായി ഇല്ലുമിനാറ്റി പാട്ട്; വീഡിയോ പുറത്ത്…

ബോക്സ് ഓഫീസിനെ തീ പിടിപ്പിച്ച് റെക്കോർഡ് വേഗത്തിൽ 100 കോടി; ‘ആടുജീവിതം’ മോളിവുഡിൻ്റെ സീൻ വീണ്ടും മാറ്റുന്നു…