in

താരപ്പകിട്ടോടെ ‘നരസിംഹം ഡേ’ യിൽ ആദി എത്തുന്നത് 200ൽ പരം തീയേറ്ററുകളിൽ!

താരപ്പകിട്ടോടെ ‘നരസിംഹം ഡേ’ യിൽ ആദി എത്തുന്നത് 200ൽ പരം തീയേറ്ററുകളിൽ!

ആശിർവാദ് സിനിമാസ് നിർമിക്കുന്ന പ്രണവ് മോഹൻലാൽ ചിത്രം ആദി ജനുവരി 26ന് തീയേറ്ററുകളിൽ എത്തുക ആണ്. ആശിർവാദ് സിനിമാസ് തങ്ങളുടെ ആദ്യ ചിത്രം ആയ നരസിംഹം പുറത്തിറക്കിയതിന്റെ 18ആം വാർഷികം ദിനത്തിൽ ആണ് ആദി എത്തുന്നത് എന്നത് പ്രത്യേകത കൂടി ഉണ്ട്. അതും ഒരു പുതുമുഖ നായകന് ലഭിക്കാവുന്ന ഏറ്റവും വലിയ റിലീസ് ആണ് ആദിയ്ക്ക് ലഭിക്കാൻ പോകുന്നത്.

 

 

സകല റെക്കോർഡുകളും തകർത്തെറിഞ്ഞ മോഹൻലാൽ ചിത്രം നരസിംഹം പുറത്തിറങ്ങിയ ജനുവരി 26ന് തന്നെ ആശിർവാദ് സിനിമാസ് മോഹൻലാലിന്റെ മകൻ പ്രണവിന്റെ ചിത്രം ആദി എത്തിക്കുക 200ൽ പരം തീയേറ്ററുകളിൽ ആണ്. മോഹൻലാൽ – ആന്റണി പെരുമ്പാവൂർ പങ്കാളിത്തത്തിൽ ഉള്ള മാക്സ് ലാബ് ആണ് ആദി കേരളത്തിലെ തീയേറ്ററുകളിൽ എത്തിക്കുന്നത്.

ദൃശ്യം എന്ന വമ്പൻ വിജയ ചിത്രത്തിന് ശേഷം ജീത്തു ജോസഫ് ആശിർവാദ് സിനിമാസിനു വേണ്ടി സംവിധാനം ചെയ്യുന്ന ചിത്രം കൂടി ആണ് ആദി.

പ്രണവ് മോഹൻലാലിനെ കൂടാതെ അനുശ്രീ, ലെന, സിദ്ദിഖ്, ഷറഫുദ്ധീൻ, അഥിതി രവി, സിജു വിൽസൺ തുടങ്ങിയവരും ഈ ചിത്രത്തിൽ ശ്രദ്ധേയ വേഷങ്ങളിൽ എത്തുന്നു. പുലിമുരുകൻ വില്ലൻ ജഗപതി ബാബു ആണ് ഈ ചിത്രത്തിൽ വില്ലൻ വേഷത്തിൽ എത്തുന്നത്.

 

 

ആദിയുടെ ട്രെയിലറും ഒരു വീഡിയോ ഗാനവും പുറത്തിറങ്ങിയുകയും മികച്ച പ്രതികരണം ലഭിക്കുകയും ചെയ്തിരുന്നു. ഇനി നരസിംഹം ഡേയിൽ ആദിയെ വരവേൽക്കാൻ കാത്തിരിക്കുക ആണ് മലയാള സിനിമാ പ്രേക്ഷകർ.

 

 

കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും

അതെ, കായംകുളം കൊച്ചുണ്ണിയിൽ ലാലേട്ടനും ഉണ്ട്; സ്വപ്നം സഫലമായി എന്ന് നിവിൻ പോളി

സന്തോഷ് വിശ്വനാഥ് ചിത്രത്തില്‍ മമ്മൂട്ടി മുഖ്യമന്ത്രി വേഷത്തില്‍ എത്തുന്നു!