in , ,

ഐശ്വര്യ ലക്ഷ്മിയുടെ അത്യുഗ്രൻ പ്രകടനം; ‘അമ്മു’ ഒടിടിയിൽ എത്തി…

ഐശ്വര്യ ലക്ഷ്മിയുടെ അത്യുഗ്രൻ പ്രകടനം; ‘അമ്മു’ ഒടിടിയിൽ എത്തി…

വിവിധ ഭാഷകളിൽ പാൻ ഇന്ത്യൻ റിലീസ് ആയി ഒടിടിയിൽ ഐശ്വര്യ ലക്ഷ്മിയുടെ ‘അമ്മു’ എന്ന ചിത്രം എത്തി. ആമസോണിന്റെ പ്രൈം വീഡിയോയിൽ ആണ് ചിത്രം സ്‌ട്രീം ചെയ്യുന്നത്. തെലുങ്ക്, തമിഴ്, കന്നഡ, മലയാളം, ഹിന്ദി തുടങ്ങിയ ഭാഷകളിൽ ചിത്രം ലഭ്യമാണ്. ചാരുകേഷ് ശേഖർ രചനയും സംവിധാനവും നിർവ്വഹിച്ച ചിത്രം നിര്‍മ്മിച്ചത് കല്യാൺ സുബ്രഹ്മണ്യവും കാർത്തേകേയൻ സന്താനവും ചേർന്നാണ്. ഐശ്വരി ലക്ഷ്മിയ്ക്ക് ഒപ്പം പ്രധാന കഥാപാത്രങ്ങളായി നവീൻ ചന്ദ്രയും ബോബി സിംഹയും ആണ് അഭിനയിച്ചിരിക്കുന്നത്. ടൈറ്റിൽ കഥാപാത്രമായ അമ്മു എന്ന നായികാ കഥാപാത്രത്തെ ഐശ്വര്യ ലക്ഷ്മി അവതരിപ്പിക്കുമ്പോൾ നവീൻ ചന്ദ്ര എത്തുന്നത് അമ്മുവിന്റെ ഭർത്താവ് ആയ രവിചന്ദ്രനാഥിന്റെ വേഷത്തിൽ ആണ്. ബോബി സിംഹ പരോളിന് ഇറങ്ങിയ ഒരു കുറ്റവാളിയായും അഭിനയിച്ചിരിക്കുന്നു. പ്രധാന താരങ്ങളുടെ മികച്ച പ്രകടനം ആണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റ്. ഐശ്വര്യ ലക്ഷ്‍മി അത്യുഗ്രൻ പ്രകടനം ആണ് കാഴ്ച്ചവെച്ചിരിക്കുന്നത്.

അമ്മുവിന്റെയും അവളുടെ അയൽവാസിയുടെ മകനായ രവിചന്ദ്ര നാഥിന്റെയും വിവാഹം ഉറപ്പിക്കുന്നതിലൂടെ ആണ് ചിത്രം ആരംഭിക്കുന്നത്. വിവാഹ ശേഷം ഇരുവരും വളരെയധികം സന്തോഷത്തോടെ ജീവിച്ചു തുടങ്ങുന്നു. അവൾക്ക് ഒരു കുറവും വരുത്താത്ത വളരെയധികം അവളെ സ്നേഹിക്കുന്ന ഒരു ഭർത്താവ്. തുടക്കത്തിൽ എല്ലാം നന്നായിരിക്കുന്നു, എന്നാൽ ഭർത്താവിൽ നിന്ന് ഒരടി കിട്ടിയതോടെ അവിടെ ചില മാറ്റങ്ങൾ സംഭവിക്കുന്നു. ഒറ്റപ്പെട്ട ഒരു സംഭവം ആയിരുന്നില്ല അത്. തുടർന്നും അത് സംഭവിച്ചു കൊണ്ടേ ഇരുന്നു. അമ്മു സ്വയം കുറ്റപ്പെടുത്തി അയാൾക്ക് ഒപ്പം തന്നെ നിന്നു. രക്ഷപ്പെടാൻ ശ്രമിച്ചത് ഒക്കെയും പരാജയമായി. എന്നാൽ പരോളിന് ഇറങ്ങിയ ഒരു കുറ്റവാളിയിലൂടെ അവൾ ഇക്കാര്യത്തിൽ ഒരു തീരുമാനം ഉണ്ടാക്കാൻ ശ്രമിക്കുന്നു. ഇതാണ് ഈ ചിത്രം. ഗാർഹിക പീഡനം ആസ്പദമാക്കിയെടുത്ത ഒരു മികച്ച ചിത്രം എന്ന് വിശേഷിപ്പിക്കാം ഈ ചിത്രത്തെ. ചിത്രത്തിന്റെ ട്രെയിലർ:

“ഈ സിനിമയുടെ ആശയവും അവരെടുക്കുന്ന ഓരോ ചുവടും മികച്ചത് ആണ്”, മമ്മൂട്ടിയുടെ കാതലിന് സൂര്യയുടെ പ്രശംസ…

മോൺസ്റ്ററിന് ഓവർ ഹൈപ്പ് നൽകി തകർക്കാൻ ശ്രമം; മറുപടി നൽകി വൈശാഖ്…