വിക്രമാദിത്യൻ 2വിൽ ദുൽഖറിനും ഉണ്ണിയ്ക്കും ഒപ്പം മറ്റൊരു താരവും ഉണ്ടാവും…!
ദുൽഖർ സൽമാൻ, ഉണ്ണി മുകുന്ദൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രമാണ് വിക്രമാദിത്യൻ. നിവിൻ പോളിയുടെ അതിഥി വേഷം കൊണ്ടും ചിത്രം ശ്രദ്ധേയമായിരുന്നു.
ഈ ചിത്രത്തിന് രണ്ടാം ഭാഗം വരുന്നുണ്ട് എന്ന് ലാൽ ജോസ് ക്ലബ്ബ് എഫ്എമിന് നൽകിയ അഭിമുഖത്തിൽ വെളിപ്പെടുത്തി. ചിത്രത്തിന്റെ കഥ ആദ്യമധ്യാന്ത്യം തയ്യാറായിട്ടുണ്ട് എന്നും ഒരു വൺ ലൈൻ കൂടി കൃത്യമായി ശരിയാക്കിയിട്ട് ദുൽഖറിനോട് സംസരിക്കാൻ ഇരിക്കുക ആണെന്നും അദ്ദേഹം പറഞ്ഞു. ദുൽഖറും ഉണ്ണിയും തുല്യ പ്രധാന്യ റോളുകളിൽ എത്തുന്ന ചിത്രത്തിൽ മൂന്നാമത് ഒരു താരവും ചിത്രത്തിൽ ഉണ്ടാവും എന്നും ദുൽഖറിന്റെ ക്ളീൻ ചീറ്റ് കിട്ടിയാലേ ചിത്രം നടക്കൂ എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ലാൽ ജോസിന്റെ വാക്കുകൾ:
“കഥ ആദ്യമധ്യാന്ത്യമായി ഇനി ഒരു വണ്‍ലൈന്‍ കൃത്യമായി തയ്യാറായിട്ട് ദുല്‍ഖറിനോട് സംസാരിക്കണം. ദുല്‍ഖര്‍ ഓക്കെ പറഞ്ഞാൽ രണ്ടാം ഭാഗം ഉണ്ടാവും. ദുല്‍ഖറും ഉണ്ണി മുകുന്ദനും ഉണ്ടാവും, പിന്നെ ആരൊക്കെയുണ്ടാവും എന്ന് ഇപ്പോള്‍ പറയാറായിട്ടില്ല. നമിത ഒരു ചെറിയ പോഷനിലുണ്ടാവും. നിവിന്‍ പോളി ഗസ്റ്റ് റോളിലുണ്ടാവുമോ എന്ന് പറയാന്‍ പറ്റില്ല. അന്നത്തെ ആളുകളൊക്കെ ഇപ്പോള്‍ ഒരുപാട് വളര്‍ന്ന് പോയി. ദുല്‍ഖര്‍ തന്നെ ഇത് അക്സപ്റ്റ് ചെയ്യുമോയെന്ന് അറിയില്ല.
കാരണം അന്നത്തെ പോലെ തുല്യ പ്രധാന്യമുള്ള റോളില്‍ ഉണ്ണിയുണ്ട്. എങ്ങനെയായിരിക്കും ദുല്‍ഖര്‍ ഈ സിനിമയെ സമീപിക്കുക എന്നറിയില്ല.
മാത്രമല്ല ഇത്തവണ ഒരു സ്റ്റാറും കൂടി പടത്തിലുണ്ടാവും. അത് പറയാറായിട്ടില്ല.
ഒരാളെ മനസില്‍ കണ്ടുവെച്ചിട്ടുണ്ട്, ആയാളോടും പറഞ്ഞിട്ടില്ല. ദുല്‍ഖറിന്റെ ക്ലീന്‍ ചീറ്റ് കിട്ടിയാലേ മുന്നോട്ട് പോകാന്‍ പറ്റൂള്ളൂ.”
ലാൽ ജോസിന്റെ തന്നെ നിർമ്മാണ കമ്പനിയായ എൽ ജെ ഫിലിംസ് ആണ് ചിത്രം നിർമ്മിക്കുക.വിക്രമാദിത്യന് തിരക്കഥ ഒരുക്കിയത് ഇഖ്ബാൽ കുറ്റിപ്പുറം ആയിരുന്നു. 2014ൽ പുറത്തിറങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ വലിയ വിജയമാവുകയും ചെയ്തു.