‘മലയാളത്തിൽ സ്വപ്നതുല്യമായ അരങ്ങേറ്റം, ജീവിതകാലം മുഴുവൻ അങ്ങേയറ്റം അഭിമാനിക്കാം’; ഭീഷ്മയെ കുറിച്ച് തെലുങ്ക് താരം അനസൂയ…

‘സ്വപ്നതുല്യമായ അരങ്ങേറ്റം, ജീവിതകാലം മുഴുവന്‍ അഭിമാനിക്കാം’; ഭീഷ്മയെ കുറിച്ച് തെലുങ്ക് താരം അനസൂയ…
തെലുങ്കിൽ അവതാരികയായും നടിയായും തിളങ്ങുന്ന താരമാണ് അനസൂയ. മമ്മൂട്ടിയുടെ ഭീഷ്മ പർവ്വത്തിലൂടെ മലയാള സിനിമയിൽ അരങ്ങേറ്റത്തിന് ഒരുങ്ങുകയാണ് താരം. അമൽ നീരദ് ഒരുക്കുന്ന ഈ ചിത്രത്തിൽ ആലീസ് എന്ന കഥാപത്രത്തെ ആണ് അനസൂയ അവതരിപ്പിക്കുന്നത്.
അനസൂയയുടെ കഥാപാത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇപ്പോളിതാ ചിത്രത്തെ കുറിച്ച് വളരെ പ്രതീക്ഷയോടെയും അഭിമാനത്തോടെയും സോഷ്യൽ മീഡിയയിൽ കുറിപ്പ് പങ്കവെച്ചിരിക്കുക ആണ് താരം. അനസൂയയുടെ കുറിപ്പ് ഇങ്ങനെ:
“നിങ്ങൾ ചെയ്യുന്ന ചില ജോലികൾക്ക് നിങ്ങളത് ചെയ്യാൻ തുടങ്ങുന്ന ദിവസം മുതൽ തന്നെ സ്വാധീനം ഉണ്ടാക്കാൻ കഴിയും. ഒടുവിൽ നിങ്ങളുടെ ജീവിതകാലം മുഴുവൻ നിങ്ങൾക്ക് അഭിമാനിക്കുന്ന ഒന്നായി അത് പരിണമിക്കും. ഇത് അത്തരത്തിലുള്ള ഒന്നാണ്.
അമൽ നീരദ് സർ, മമ്മൂട്ടി സർ… നിങ്ങളുടെ ആലീസ് ആകാൻ എന്നെ അനുവദിച്ചതിന് നന്ദി. മലയാള സിനിമയിൽ ഇതിലും മികച്ചൊരു അരങ്ങേറ്റം സ്വപ്നം കാണാൻ കഴിയില്ല.”
ഭീഷ്മ പർവ്വത്തിന് തിരക്കഥ ഒരുക്കിയത് ദേവദത്ത് ഷാജിയും അമൽ നീരദും ചേർന്നാണ്. ഗ്യാങ്സ്റ്റർ ചിത്രമായി ഒരുങ്ങുന്ന ഈ ചിത്രത്തിൽ മമ്മൂട്ടിയെയും അനസൂയയെയും കൂടാതെ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ഫർഹാൻ ഫാസിൽ, ഷൈൻ ടോം ചാക്കോ, ജിനു ജോസഫ്, കെപിഎസി ലളിത, ലെന, സൃന്ദ, അഞ്ജലി തുടങ്ങി വലിയ ഒരു താര നിര തന്നെ അണിനിറക്കുന്നുണ്ട്. ചിത്രത്തിന്റെ ഓരോ പോസ്റ്ററുകൾക്കും വലിയ സ്വീകരണം ആണ് ലഭിക്കുന്നത്.
അമൽ നീരദ് പ്രൊഡക്ഷൻസിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിന് ആനന്ദ് സി മേനോൻ ആണ് ഛായാഗ്രഹണം നിർവഹിച്ചത്. വിവേക് ഹർഷൻ ആണ് എഡിറ്റർ. സംഗീതം സുഷിൻ ശ്യാം. ഫെബ്രുവരി 24ന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്.


