സസ്പൻസ് ഒരുക്കി ‘ബ്രോ ഡാഡി ടീം’; ആകാംഷയോടെ ആരാധകർ…

ലൂസിഫർ എന്ന ചിത്രത്തിന് ശേഷം പൃഥ്വിരാജ് വീണ്ടും സംവിധായകൻ ആയ ചിത്രമാണ് ബ്രോ ഡാഡി. മോഹൻലാൽ നായകനായ ഈ ചിത്രം മുൻ ചിത്രത്തിൽ നിന്ന് വ്യത്യസ്തമായി ഒരു സമ്പൂർണ കോമഡി എന്റർടൈനർ ആയാണ് ഒരുക്കിയത്. ഈ ചിത്രത്തെ കുറിച്ചൊരു പ്രധാന സന്ദേശം നാളെ വൈകുന്നേരം നാല് മണിക്ക് പുറത്തുവിടുന്നു എന്നാണ് ബ്രോ ഡാഡി ടീം ഇപ്പോൾ അറിയിച്ചിരിക്കുന്നത്.
ബ്രോ ഡാഡി ഫസ്റ്റ് ലുക്ക് പോസ്റ്റർ ആണ് നാളെ പുറത്തിറങ്ങുക എന്ന് സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പോസ്റ്ററിന്റെ ക്യാപ്ഷനിൽ മോഹൻലാലും പൃഥ്വിരാജും സൂചിപ്പിക്കുന്നുണ്ട്. പോസ്റ്റർ കാണാം:
എന്നാൽ ഫസ്റ്റ് ലുക്ക് പോസ്റ്ററിനൊപ്പം ബ്രോ ഡാഡി ടീം ഒരു സർപ്രൈസ് ഒരുക്കി വെച്ചിട്ടുണ്ട് എന്ന് ആരാധകർ കരുതുന്നു എന്നാണ് സോഷ്യൽ മീഡിയയിലെ പ്രതികരണങ്ങൾ വ്യക്തമാക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി നാളെ ഫസ്റ്റ് ലുക്ക് പോസ്റ്ററിന് ഒപ്പം പ്രഖ്യാപിച്ചേക്കാം എന്ന് കരുതുന്നുണ്ട്. പൃഥ്വിരാജിന്റെ നിർമ്മാണ കമ്പനിയായ പൃഥ്വിരാജ് പ്രൊഡക്ഷൻസിന്റെ ബാനറും പോസ്റ്ററിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്. ഒടിടി റിലീസ് ആയി എത്തും എന്ന് മുൻപ് പറയപ്പെട്ടിരുന്ന ചിത്രം പൃഥ്വിരാജ് പ്രൊഡക്ഷൻസ് വിതരണത്തിന് എടുത്തു തീയേറ്ററുകളിലേക്ക് എത്തിക്കുമോ എന്നൊരു അഭ്യൂഹവും പരക്കുന്നുണ്ട്.
എന്തായാലും, ഈ ചിത്രം ഒടിടി റിലീസ് ആണോ തിയേറ്റർ റിലീസ് ആണോ എന്നതിൽ നാളെ ഒരു വ്യക്തത കിട്ടും എന്നാണ് ആരാധകർ കരുതുന്നത്. ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ് ചിത്രം നിർമ്മിച്ചത്. ശ്രീജിത്-ബിബിന്‍ കൂട്ട്കേട്ടാണ് ചിത്രത്തിന് തിരക്കഥ ഒരുക്കിയത്. സംഗീതം ദീപക് ദേവ്. ഛായാഗ്രഹണം അഭിനന്ദൻ രാമാനുജം. മീന, കല്യാണി പ്രിയദർശൻ, സൗബിൻ ഷാഹിർ, ലാലു അലക്സ്, മുരളി ഗോപി, ഉണ്ണി മുകുന്ദൻ, കനിഹ എന്നിവർ ആണ് മറ്റ് താരങ്ങൾ.