മമ്മൂട്ടിയുടെ അനുഗ്രഹത്തോടെ അതിശയന്‍ ദേവദാസിന് റീ എന്‍ട്രി; ‘കളിക്കൂട്ടുകാര്‍’ ട്രെയിലര്‍ ശ്രദ്ധനേടുന്നു…
അതിശയന്‍, ആനന്ദഭൈരവി എന്നീ ചിത്രങ്ങളിലൂടെ ബാലതാരമായി മലയാള പ്രേക്ഷകര്‍ക്ക് സുപരിചിതന്‍ ആണ് ദേവദാസ്. നടന്‍ രാമുവിന്‍റെ മകന്‍ കൂടി ആയ ദേവദാസ് നായകന്‍ ആയി അരങ്ങേറ്റം കുറിക്കാന്‍ ഒരുങ്ങുക ആണ്. പി കെ ബാബുരാജ് സംവിധാനം ചെയ്യുന്ന ‘കളിക്കൂട്ടുകാര്‍’ എന്ന ചിത്രത്തിലൂടെ ആണ് ദേവദാസിന്‍റെ റീ എന്‍ട്രി.
ഇപ്പോളിതാ ഈ ചിത്രത്തിന്‍റെ ട്രെയിലര്‍ പുറത്തിറക്കിയത് മറ്റാരുമല്ല മലയാളത്തിന്റെ മഹാ നടന്‍ മമ്മൂട്ടി ആണ്. ദേവദാസിനും ചിത്രത്തിന്‍റെ അണിയറപ്രവര്‍ത്തകര്‍ക്കും ആശംസ നേര്‍ന്നുകൊണ്ട് ആണ് മമ്മൂട്ടി ട്രെയിലര്‍ പങ്കുവെച്ചത്.
ട്രെയിലര്‍ കാണാം:
ഭാസി പടിക്കൽ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിയ ‘കളിക്കൂട്ടുകാര്‍’ എന്ന ചിത്രം നിര്‍മ്മിച്ചിരിക്കുന്നത് ദേവാമൃതം സിനിമ ഹൗസ് ആണ്.
ചെറുപ്പം മുതല്‍ കളിച്ചു വളര്‍ന്ന ആറു സുഹൃത്തുക്കളുടെ കഥ ആണ് ചിത്രം പറയുന്നത്. എഞ്ചിനീറിങ് പഠനവുമായി മുന്നോട്ടു പോകുമ്പോൾ അവരുടെ ജീവിതത്തിൽ അപ്രതീക്ഷിതമായി കടന്നു വരുന്ന ചില സംഭവങ്ങളിലൂടെയും വ്യക്തികളിലൂടെയും ആണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്.

ദേവദാസിന്‍റെ നായിക ആയി നിധി എന്ന പുതുമുഖ താരം ആണ് അഭിനയിക്കുന്നത്. ആൽവിൻ, സ്നേഹ സുനോജ്, ജെൻസൻ ജോസ്, ഭാമ തുടങ്ങിയവര്‍ ഇവരുടെ സുഹൃത്തുക്കളുടെ വേഷത്തില്‍ അഭിനയിക്കുന്നു. സലിം കുമാർ, ജനാർദനൻ, ഷമ്മി തിലകൻ, കുഞ്ചൻ, ബൈജു, ഇന്ദ്രൻസ്, രഞ്ജി പണിക്കർ, രാമു, ശിവാജി ഗുരുവായൂർ, തുടങ്ങിയവരും ചിത്രത്തിന്റെ താരനിരയില്‍ ഉണ്ട്.

