ചിത്രീകരണം എളുപ്പമായിരുന്നില്ല, സാഹസികത നിറഞ്ഞ ‘നീരാളി’ മേക്കിങ് വീഡിയോ പുറത്ത്
മോഹൻലാൽ ചിത്രം ‘നീരാളി’ തീയേറ്ററുകളിൽ മൂന്നാം വാരത്തിലേക്ക് കടക്കുക ആണ്. ജോജി തോമസിന്‍റെ തിരക്കഥയിൽ അജോയ് വർമ്മ ഒരുക്കിയ ഈ ചിത്രത്തിന് പ്രേക്ഷകർക്കിടയിൽ സമ്മിശ്ര പ്രതികരണം ആയിരുന്നു ലഭിച്ചത്. എന്നാൽ ഇത് ഒരു പരീക്ഷണ ചിത്രം ആണെന്ന് ധൈര്യം ആയി പറയാൻ ആവും.
ഒരുപാട് കഷ്ടപ്പാടുകളും സാഹസികതയും നിറഞ്ഞതായിരുന്നു ചിത്രത്തിന്‍റെ ഷൂട്ടിങ്. അത് ശരി വെക്കുന്നത് ആണ് അണിയറപ്രവർത്തകർ പുറത്തിറക്കിയ മേക്കിങ് വീഡിയോ. ചെറിയ പാളിച്ചകൾ പോലും അപകടകത്തിലേക്ക് നയിക്കും എന്ന വെല്ലുവിളിയോടെ ആണ് നീരാളി ചിത്രീകരണം പൂർത്തിയാക്കിയത്. അതെല്ലാം മേക്കിങ് വീഡിയോയിൽ വളരെ വ്യക്തം ആണ്.
മോഹൻലാലും സുരാജ് വെഞ്ഞാറമൂടും കൂടി സഞ്ചരിക്കുന്ന വാഹനം അപകടത്തിൽപെടുന്നതും തുടർന്ന് അപകടത്തിൽ നിന്നുള്ള രക്ഷാശ്രമങ്ങളിലൂടെയും ആണ് ചിത്രം മുന്നോട്ടു നീങ്ങുന്നത്. ഈ രംഗങ്ങൾ വളരെ സാഹസികമായി ആണ് ചിത്രീകരിച്ചിരിക്കുന്നത്.
മോഹൻലാലിനേയും സുരാജ് വെഞ്ഞാറമൂടിനെയും കൂടാതെ പാർവതി നായർ, നാദിയ മൊയ്തു, ദിലീഷ് പോത്തൻ, ബിനീഷ് കോടിയേരി തുടങ്ങിയവർ ആണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.
മേക്കിങ് വീഡിയോ കാണാം: