in

സെക്കന്റ് ഷോ ടീം വീണ്ടും; ദുല്‍ഖറിന് പിറന്നാള്‍ സമ്മാനമായി കുറുപ്പിന്‍റെ പോസ്റ്റർ!

സെക്കന്റ് ഷോ ടീം വീണ്ടും ഒന്നിക്കുന്ന കുറുപ്പിന്‍റെ പോസ്റ്റർ പുറത്തിറങ്ങി!

ഇന്ന് മലയാളത്തിന്‍റെ യുവനടൻ ദുൽഖർ സൽമാന്‍റെ ജനദിനം ആണ്. ദുൽഖറിന് പിറന്നാൾ ആശംസകൾ നേർന്ന് കൊണ്ട് ‘കുറുപ്പ്’ എന്ന പുതിയ മലയാള ചിത്രത്തിന്‍റെ പോസ്റ്റർ പുറത്തിറങ്ങി.

സെക്കന്റ് ഷോ എന്ന ദുൽഖറിന്‍റെ അരങ്ങേറ്റ ചിത്രം ഒരുക്കിയ ശ്രീനാഥ് രാജേന്ദ്രനൊപ്പം വീണ്ടും ഒന്നിക്കുന്ന ചിത്രമാണ് കുറുപ്പ്. ചാക്കോ വധക്കേസിൽ പോലീസ് അന്വേഷിക്കുന്ന കുപ്രസിദ്ധ പിടികിട്ടാപുള്ളിയായ സുകുമാര കുറുപ്പിന്‍റെ കഥ ആണ് ഈ സിനിമ പറയുന്നത്.

ജിതിൻ കെ ജോസ് ആണ് ചിത്രത്തിന്‍റെ കഥ എഴുതിയിരിക്കുന്നത്. തിരക്കഥയും സംഭാഷണവും തയ്യാറാക്കിയിരിക്കുന്നത് ഡാനിയൽ സായൂജ് നായരും കെ എസ് അരവിന്ദനും ചേർന്നാണ്. മുൻപ് സുകുരാമര കുറുപ്പിന്‍റെ കഥ അടിസ്ഥനാക്കി രണ്ട് മലയാള ചിത്രങ്ങൾ പുറത്തിറങ്ങിയിട്ടുണ്ട്. 1984ൽ ബേബി സംവിധാനം ചെയ്ത എൻ എച് 47നും ദിലീപിനെ നായകനാക്കി അടൂർ ഗോപാലകൃഷ്ണൻ ഒരുക്കിയ പിന്നെയും ആണ് ആ ചിത്രങ്ങൾ.

 

ചിത്രീകരണം എളുപ്പമായിരുന്നില്ല, സാഹസികത നിറഞ്ഞ ‘നീരാളി’ മേക്കിങ് വീഡിയോ പുറത്ത്‌

മമ്മൂട്ടി – വൈശാഖ് ചിത്രത്തിന്‍റെ ടൈറ്റിൽ പ്രഖ്യാപനം ഇന്ന്!