in

പ്രണവ് മോഹൻലാൽ പുത്തൻ ലുക്കിൽ; ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്‌

പ്രണവ് മോഹൻലാൽ പുത്തൻ ലുക്കിൽ; ഇരുപത്തിയൊന്നാം നൂറ്റാണ്ട്‌ ലൊക്കേഷൻ ചിത്രങ്ങൾ പുറത്ത്‌

രാമലീല എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം അരുൺ ഗോപി സംവിധാനം ചെയ്യുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ചിത്രത്തിന്‍റെ ഷൂട്ടിങ് തുടങ്ങി. പ്രണവ് മോഹൻലാൽ നായകനാകുന്ന ഈ സിനിമയുടെ ആദ്യ ഘട്ട ചിത്രീകരണം ഇന്നലെ കാഞ്ഞിരപ്പള്ളിയിൽ ആണ് ആരംഭിച്ചത്.

ചിത്രത്തിന്‍റെ ലൊക്കേഷൻ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. വേറിട്ട ഗെറ്റപ്പിൽ ആണ് ചിത്രത്തിൽ പ്രണവ് മോഹൻലാൽ എത്തുന്നത് എന്ന് ചിത്രങ്ങൾ വ്യക്തമാക്കുന്നു.

നിരവധി പ്രത്യേകതകളോടെ ആണ് ഇരുപത്തിയൊന്നാം നൂറ്റാണ്ട് ഒരുങ്ങുന്നത്. സൂപ്പർതാരം മോഹൻലാലിന്‍റെ ബ്ലോക്ക്ബസ്റ്റർ ചിത്രം ഇരുപതാം നൂറ്റാണ്ട് എന്ന ചിത്രത്തിന്‍റെ പേരിനോടുള്ള സാമ്യവും നായകനായി മകൻ പ്രണവ് മോഹൻലാൽ എത്തുന്നതും ആരാധകരെ ആവേശം കൊള്ളിക്കുന്നു.

ആദി എന്ന ബ്ലോക്ക്ബസ്റ്റർ ഹിറ്റിന് ശേഷം പ്രണവ് നായകനാകുന്ന ഈ ചിത്രത്തിന്‍റെ അണിയറയിൽ പ്രവർത്തിക്കുന്നവരും ശ്രദ്ധേയരാണ്. പുലിമുരുകൻ നിർമ്മിച്ച ടോമിച്ചൻ മുളകുപാടം നിർമ്മിക്കുന്ന ചിത്രത്തിൽ പുലിമുരുകൻ ടീമിൽ നിന്ന് രണ്ടു പേരാണ് വീണ്ടും ഒന്നിക്കുന്നത്. ആക്ഷൻ ഒരുക്കാൻ പീറ്റർ ഹെയ്‌നും സംഗീതം ഒരുക്കാൻ ഗോപിസുന്ദറും ആണ് പുലിമുരുകൻ ടീമിൽ നിന്ന് എത്തുന്നത്.

ജിഗർത്താണ്ട, ബിഗ് ബി എന്നീ ചിത്രങ്ങളുടെ ഭാഗം ആയ വിവേക് ഹർഷൻ ആണ് ഈ ചിത്രത്തിന്‍റെയും എഡിറ്റർ. അഭിനന്ദൻ രാമാനുജൻ ആണ് ഛായാഗ്രാഹകൻ.

‘രണ്ടാമൂഴം’ അടുത്ത വർഷം ജൂലൈയിൽ ചിത്രീകരണം തുടങ്ങും എന്ന് സ്ഥിരീകരണം!

ചിത്രീകരണം എളുപ്പമായിരുന്നില്ല, സാഹസികത നിറഞ്ഞ ‘നീരാളി’ മേക്കിങ് വീഡിയോ പുറത്ത്‌