in

ക്രിസ്മസിന് ബോക്സ് ഓഫീസിൽ മത്സരം മലയാളത്തിന്‍റെ നാല് യുവനായകന്മാർ തമ്മിൽ!

ക്രിസ്മസിന് ബോക്സ് ഓഫീസിൽ മത്സരം മലയാളത്തിന്‍റെ നാല് യുവനായകന്മാർ തമ്മിൽ!

മലയാളത്തിന്‍റെ പുതുതലമുറയിലെ നാല് യുവതാരങ്ങളുടെ ചിത്രങ്ങൾ ആണ് ഈ മാസം ചിത്രീകരണം ആരംഭിക്കുന്നത്. ഈ നാല് ചിത്രങ്ങളും ക്രിസ്മസ് സീസണ്‍ ലക്ഷ്യം വെക്കുന്ന ചിത്രങ്ങൾ ആണെന്നാണ് റിപ്പോർട്ടുകൾ വരുന്നത്. അങ്ങനെയെങ്കില്‍ ഇത്തവണത്തെ ക്രിസ്മസ് യുവതാരങ്ങളുടെ ബോക്സ് ഓഫീസ് മത്സരത്തിന് അരങ്ങാവും. ആദി എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിലൂടെ അരങ്ങേറിയ മോഹൻലാലിന്‍റെ മകൻ പ്രണവ് എത്തുന്നത് അരുൺ ഗോപി ഒരുക്കാൻ പോകുന്ന ഇരുപത്തിയൊന്നാം നൂറ്റാണ്ട് എന്ന ആക്ഷൻ ത്രില്ലർ ചിത്രത്തിലൂടെയാണ്. ഇതിന്‍റെ ടൈറ്റിൽ പോസ്റ്റർ സോഷ്യൽ മീഡിയയിൽ ഏറെ വൈറൽ ആയിരുന്നു. വമ്പൻ ടീം അണിനിരക്കുന്ന ചിത്രമാണിത്.

യുവതാരം ദുൽഖർ സൽമാൻ ഏറെ നാളുകൾക്കു ശേഷം മലയാളത്തിലേക്ക് മടങ്ങിയെത്തുന്ന ചിത്രമാണ് ഒരു യമണ്ടൻ പ്രേമ കഥ. നവാഗതനായ നൗഫൽ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ് ആരംഭിച്ചു കഴിഞ്ഞു. വിഷ്ണു ഉണ്ണികൃഷ്ണൻ – ബിബിൻ ജോർജ് ടീം ആണ് ഈ ചിത്രം രചിച്ചിരിക്കുന്നത്. ക്രിസ്മസ് റിലീസ് ആയാണ് ഈ ചിത്രവും പ്ലാൻ ചെയ്തിരിക്കുന്നത്.

നിവിൻ പോളി ഈ വർഷം ക്രിസ്മസിന് എത്തുന്നത് ധ്യാൻ ശ്രീനിവാസൻ സംവിധാനം ചെയ്യുന്ന ലവ് ആക്ഷൻ ഡ്രാമ എന്ന ചിത്രത്തിലൂടെ ആയിരിക്കും. ഈ മാസം ചിത്രീകരണം ആരംഭിക്കുന്ന ഈ സിനിമയിൽ നയൻതാര ആണ് നായികാ വേഷത്തിൽ എത്തുക. അജു വർഗീസ് നിർമ്മാതാവാവുന്ന ചിത്രം കൂടിയാണിത്. ഫഹദ് ഫാസിൽ ഇത്തവണ ക്രിസ്മസിന് എത്തുക സത്യൻ അന്തിക്കാട് – ശ്രീനിവാസൻ ടീമിന്‍റെ ഒപ്പം മലയാളി എന്ന ചിത്രത്തിലൂടെയാണ്. നിഖില വിമൽ ആണ് ഈ ചിത്രത്തിലെ നായിക.

ഇത് കൂടാതെ പൃഥ്വിരാജ് നായകനായ ജെനുസ് മുഹമ്മദ് ചിത്രം നയൻ, കുഞ്ചാക്കോ ബോബന്‍റെ ജോണി ജോണി യെസ് അപ്പാ എന്നിവയും ഈ വർഷം ക്രിസ്മസിന് എത്താൻ സാധ്യത ഉണ്ട്. ഇതിനെല്ലാം പുറമെ ദിലീപിന്‍റെ പ്രൊഫസ്സർ ഡിങ്കൻ ക്രിസ്മസിന് ഉണ്ടാവുമോ എന്ന ആകാംഷയിലുമാണ് പ്രേക്ഷകർ.

ഡ്രാമ

മോഹൻലാലിന്‍റെ ‘ഡ്രാമ’ ഓണത്തിന് എത്തില്ല; റിലീസ് തീയതി ഇതാ

ഈ വര്‍ഷത്തെ ആദ്യ മോഹൻലാൽ ചിത്രം എത്തുന്നു; ‘നീരാളി’ നാളെ മുതൽ