in

‘ജോണി ജോണി യെസ് പപ്പാ’ വരുന്നു; മാർത്താണ്ഡൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ ആകുന്നു!

‘ജോണി ജോണി യെസ് പപ്പാ’ വരുന്നു; മാർത്താണ്ഡൻ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ നായകൻ ആകുന്നു!

പൃഥ്വിരാജിനെ നായകനാക്കി ‘പാവാട’ എന്ന സൂപ്പർഹിറ്റ് ചിത്രം സംവിധാനം ചെയ്ത മാർത്താണ്ഡന്‍റെ പുതിയ ചിത്രം അടുത്ത മാസം ചിത്രീകരണം ആരംഭിക്കും. ഈ ചിത്രത്തിൽ കുഞ്ചാക്കോ ബോബൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കും. ‘ജോണി ജോണി യെസ് പപ്പാ’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്.

‘വെള്ളിമൂങ്ങ’ എന്ന സൂപ്പർഹിറ്റ് ചിത്രത്തിന്റെ തിരക്കഥാകൃത്ത്‌ ജോജി തോമസ് ആണ് കുഞ്ചാക്കോ ബോബൻ – മാർത്താണ്ഡൻ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കുന്നത്. ഹാസ്യത്തിന് പ്രാധാന്യം നൽകുന്ന ഒരു ചിത്രമാകും ഇതെന്നാണ് സൂചന. ചിത്രത്തിന്‍റെ താര നിർണ്ണയം പൂർത്തിയായി വരുന്നതേ ഉള്ളൂ.

ഷാൻ റഹ്മാൻ ആണ് ഈ ചിത്രത്തിന്‍റെ സംഗീത സംവിധായകൻ. ഛായാഗ്രാഹകണം നിർവഹിക്കുന്നത് വിനോദ് ഇല്ലമ്പള്ളി ആണ്. ചിത്രത്തിന്‍റെ ഷൂട്ടിംഗ് ജൂൺ പകുതിയോടെ തുടങ്ങും. കോട്ടയം ജില്ലയിലെ ഏറ്റുമാനൂർ ഉൾപ്പെടെ ഉള്ള വിവിധ സ്ഥലങ്ങളിൽ ആണ് ചിത്രത്തിന്‍റെ പ്രധാന ലൊക്കേഷനുകൾ.

‘കുട്ടനാടൻ മാർപ്പാപ്പ’, ‘പഞ്ചവർണ്ണ തത്ത’ എന്നീ ചിത്രങ്ങൾ ആണ് അടുത്തയിടെ തീയേറ്ററുകളിൽ എത്തിയ കുഞ്ചാക്കോ ബോബൻ ചിത്രങ്ങൾ. അഞ്ചോളം മറ്റു ചിത്രങ്ങൾ ആണ് കുഞ്ചാക്കോ ബോബന്റെ ആയി അണിയറയിൽ ഒരുങ്ങുന്നത്.

മോഹൻലാലിനൊപ്പം ആറാംതമ്പുരാൻ സ്റ്റൈലിൽ ഒരു ചിത്രം ചെയ്യും എന്ന് മേജർ രവി!

കട്ട കലിപ്പിൽ ഡെറിക് അബ്രഹാമായി മമ്മൂട്ടി; ‘അബ്രാമിന്‍റെ സന്തതികൾ’ പുതിയ പോസ്റ്ററുകളും ഹിറ്റ്!