in

‘ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം എന്‍റെ സ്വപ്നം’; ആസിഫ് അലി മനസ്സ് തുറക്കുന്നു

‘ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം എന്‍റെ സ്വപ്നം’; ആസിഫ് അലി മനസ്സ് തുറക്കുന്നു

യുവതാരം ആസിഫ് അലി ഇപ്പോൾ കുറേയധികം മികച്ച ചിത്രങ്ങളുടെ ഭാഗമായി ആണ് മലയാളത്തിൽ എത്തുന്നത്. ആസിഫ് അലിയുടെ പുതിയ റിലീസ് ആയി വന്ന ബിടെക് മികച്ച പ്രേക്ഷക ശ്രദ്ധ നേടിയെടുത്തിരുന്നു. കൂടാതെ അദ്ദേഹത്തിന്‍റെ വരാൻ പോകുന്ന ചിത്രമായ മന്ദാരവും ആദ്യ പോസ്റ്റർ കൊണ്ട് തന്നെ സോഷ്യൽ മീഡിയയിൽ വമ്പൻ ശ്രദ്ധ നേടി കഴിഞ്ഞു. ബിടെക് എന്ന ചിത്രത്തിന്‍റെ വിജയവുമായി ബന്ധപ്പെട്ട ഒരു പരിപാടിയിൽ പങ്കെടുക്കവെ ആണ് ആസിഫ് അലിയോട് അവതാരകൻ ഒരു ചോദ്യം ചോദിച്ചത്. ഒരേ സമയം ലാലേട്ടന്‍റെയും മമ്മുക്കയുടെയും സിനിമയിൽ മുഴുനീള വേഷം അവതരിപ്പിക്കാൻ ഉള്ള അവസരം ലഭിച്ചാൽ ആരുടെ ചിത്രം ചെയ്യും എന്നായിരുന്നു ചോദ്യം.

ആസിഫ് അലി വളരെ പെട്ടെന്ന് തന്നെ, താൻ ലാലേട്ടനൊപ്പമുള്ള ചിത്രമായിരിക്കും ചെയ്യുക എന്ന് പറയുകയായിരുന്നു. ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം തന്‍റെ സ്വപ്നം ആണെന്നും മമ്മുക്കക് ഒപ്പം രണ്ടു ചിത്രങ്ങളിൽ അഭിനയിക്കാൻ ഉള്ള ഭാഗ്യം തനിക്കു കിട്ടിയിട്ടുണ്ട് എന്നും ആസിഫ് അലി പറയുന്നു. ജവാൻ ഓഫ് വെള്ളിമലയിൽ മമ്മൂട്ടിയോടൊപ്പം ആസിഫ് ഒരു മുഴുനീള കഥാപാത്രമായി അഭിനയിച്ചിരുന്നു. ബെസ്റ്റ് ഓഫ് ലക്ക് എന്ന ചിത്രത്തിലും ആസിഫ് അലി മമ്മൂട്ടിക്ക് ഒപ്പം അഭിനയിച്ചിരുന്നു.

മമ്മുക്കയോട് വലിയ സൗഹൃദം ഉണ്ടെന്നും അദ്ദേഹത്തോട് എന്തും പറയാനും ചോദിക്കാനുമുള്ള സ്വാതന്ത്ര്യം ഉണ്ടെന്നും ആസിഫ് അലി പറയുന്നു. എന്നാൽ അത്തരത്തിൽ ഒരടുപ്പം ലാലേട്ടനുമായി തനിക്കു ഉണ്ടാക്കാൻ സാധിച്ചിട്ടില്ല എന്നും അതുകൊണ്ടു തന്നെ ലാലേട്ടനൊപ്പം ഒരു മികച്ച വേഷം കിട്ടിയാൽ മറ്റെല്ലാം മാറ്റി വെച്ച് ആ വേഷം ചെയ്യാൻ തീരുമാനിക്കും എന്നും ആസിഫ് അലി പറയുന്നു .

മുൻപ് റെഡ് വൈൻ എന്ന ചിത്രത്തിൽ മോഹൻലാലും ആസിഫ് അലിയും അഭിനയിച്ചിട്ടുണ്ടെങ്കിലും അതിൽ ഒരു രംഗത്തിൽ മാത്രമാണ് ഇരുവരും ഒന്നിച്ചു പ്രത്യക്ഷപ്പെട്ടത്.

മന്ദാരം എന്ന ചിത്രം കൂടാതെ ആസിഫ് അലിയുടേതായി ഈ വർഷം ഇബിലീസ് എന്ന ചിത്രവും ജിസ് ജോയ് ഒരുക്കാൻ പോവുന്ന വിജയ് സൂപ്പറും പൗർണ്ണമിയും എന്ന ചിത്രവും പ്രദർശനത്തിനെത്തും.

മോഹൻലാൽ – പൃഥ്വിരാജ് ചിത്രം ലൂസിഫറിൽ ബോളിവുഡ് നടൻ വിവേക് ഒബ്‌റോയ് വില്ലൻ വേഷത്തിൽ എത്തുന്നു!

ഈദ് ബോക്സ് ഓഫീസിൽ മത്സരിക്കാൻ മമ്മൂട്ടിയും ജയസൂര്യയും