in

ഈദ് ബോക്സ് ഓഫീസിൽ മത്സരിക്കാൻ മമ്മൂട്ടിയും ജയസൂര്യയും

ഈദ് ബോക്സ് ഓഫീസിൽ മത്സരിക്കാൻ മമ്മൂട്ടിയും ജയസൂര്യയും

മലയാള സിനിമ ഈദ് റിലീസിനായി ഒരുങ്ങുക ആണ്. ഇത്തവണ ബോക്സ് ഓഫീസിൽ മത്സരിക്കാൻ ഒരുങ്ങുന്നത് മലയാളത്തിന്‍റെ പ്രിയ നടൻമാർ ആയ മമ്മൂട്ടിയും ജയസൂര്യയും ആണ്. ജയസൂര്യ ചിത്രം ഞാൻ മേരി കുട്ടി ആണ് ആദ്യം തീയേറ്ററുകളിൽ എത്തുന്ന ഈദ് ചിത്രം. തുടർന്ന് മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികൾ എന്ന ചിത്രവും എത്തും.

രഞ്ജിത്ത് ശങ്കർ ആണ് ജയസൂര്യ ചിത്രമായ ഞാൻ മേരികുട്ടി സംവിധാനം ചെയുന്നത്. മലയാളത്തിൽ അടുത്തകാലത്ത്‌ ഹിറ്റ് വിജയങ്ങൾ നൽകിയ കൂട്ടുകെട്ട് ആണ് ജയസൂര്യ – രഞ്ജിത്ത് ശങ്കർ കൂട്ടുകെട്ട്. പുതിയ ചിത്രം ഞാൻ മേരി കുട്ടിയിൽ ട്രാൻസ്‍‍ജെൻഡർ ആയി ആണ് ജയസൂര്യ അഭിനയിക്കുന്നത്. മുൻപ് ഇരുവരും ഒന്നിച്ചത് പുണ്യാളൻ പ്രൈവറ്റ് ലിമിറ്റഡ് എന്ന ചിത്രത്തിന് വേണ്ടി ആയിരുന്നു.

അബ്രഹാമിന്‍റെ സന്തതികൾ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്യുന്നത് ഷാജി പാടൂർ ആണ്. മമ്മൂട്ടി ആരാധകർ ഏറ്റവും ആകാംഷയോടെ കാത്തിരിക്കുന്ന ഈ ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ദി ഗ്രേറ്റ് ഫാദർ എന്ന ചിത്രത്തിന്‍റെ സംവിധായകൻ ഹനീഫ് അദേനി ആണ്. സ്റ്റൈലിഷ് പോസ്റ്ററുകളും ടീസറും ട്രെയിലറും എല്ലാം ഈ ചിത്രത്തിന് സോഷ്യല്‍ മീഡിയകളില്‍ വന്‍ ശ്രദ്ധ ആണ് നേടി കൊടുത്തത്.

ഇപ്പോൾ തീയേറ്ററുകളിൽ രജനികാന്ത് ചിത്രം കാലയും ജുറാസിക്ക് വേൾഡ് എന്ന ബോളിവൂഡ് ചിത്രവും മികച്ച രീതിയിൽ മുന്നേറുന്നു. നാളെ വെള്ളിയാഴ്ച ജയസൂര്യ ചിത്രം ഞാൻ മേരികുട്ടിയും ശനിയാഴ്ച മമ്മൂട്ടിയുടെ അബ്രഹാമിന്‍റെ സന്തതികളും കൂടി എത്തുന്നതോടെ ബോക്സ് ഓഫീസിൽ മത്സരം കടുക്കും.

‘ലാലേട്ടനൊപ്പമുള്ള ഒരു ചിത്രം എന്‍റെ സ്വപ്നം’; ആസിഫ് അലി മനസ്സ് തുറക്കുന്നു

മോഹൻലാൽ – രഞ്ജിത്ത് ചിത്രത്തിന്‍റെ ടൈറ്റിൽ അന്നൗൺസ്‌മെന്റ് നാളെ