in

മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലർ നാളെ എത്തും; കാത്തിരിപ്പിൽ ആരാധകര്‍!

മമ്മൂട്ടി ചിത്രം അബ്രഹാമിന്‍റെ സന്തതികളുടെ ട്രെയിലർ നാളെ എത്തും; കാത്തിരിപ്പിൽ ആരാധകര്‍!

മെഗാസ്റ്റാർ മമ്മൂട്ടി നായകനാകുന്ന അബ്രഹാമിന്‍റെ സന്തതികളുടെ പോസ്റ്ററുകൾ എല്ലാം തന്നെ മികച്ച സ്വീകാര്യത ആണ് നേടിയെടുത്തത്. പോസ്റ്റർ പുറത്തിറങ്ങി നിമിഷ നേരം കൊണ്ട് ഫ്ളക്സുകൾ തയ്യാറാക്കി ആരാധകർ അവയെല്ലാം ആഘോഷമാക്കി. ഇനി നാളെ ചിത്രത്തിന്‍റെ ട്രെയിലർ പുറത്തിറങ്ങുക ആണ്. ആരാധകരുടെ കാത്തിരിപ്പ് ഇനി ഈ ട്രെയിലർ കാണാൻ ആണ്.

നാളെ ട്രെയിലർ കൂടി പുറത്തിറങ്ങുന്നതോട് കൂടി ചിത്രത്തെ കുറിച്ചുള്ള ചില സൂചനകൾ കിട്ടും എന്ന പ്രതീക്ഷയിൽ ആണ് ആരാധകർ. പോസ്റ്ററുകൾ കൂടാതെ ചിത്രത്തിന്‍റെ ഒരു വീഡിയോ ഗാനവും പുറത്തിറങ്ങിയിരുന്നു. ആ ഗാനത്തിൽ തന്നെ സസ്പെൻസ് ഒളിപ്പിച്ചു വെച്ചിട്ടുണ്ട് എന്നാണ് ആരാധകരുടെ അഭിപ്രായം. ട്രെയിലറിൽ എന്താണ് കരുതി വെച്ചിരിക്കുന്നത് എന്ന് അറിയാൻ ആകാംഷയോടെ കാത്തിരിക്കുക ആണ് ആരാധകർ.

ഡെറിക് അബ്രഹാം എന്ന പോലീസ് ഓഫീസർ ആയാണ് മമ്മൂട്ടി ചിത്രത്തിൽ അഭിനയിക്കുന്നത്. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ചിത്രത്തിന്‍റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഹനീഫ് അഥേനി ആണ്. ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ചിത്രം നിർമ്മിച്ചിരിക്കുന്നത്.

യുവ നടൻ അൻസൺ പോൾ ഒരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിക്കുന്നു. മമ്മൂട്ടിയുടെ ഇളയ സഹോദരനായി ആയി അൻസൺ ഏതുന്നത്. സിജോ വർഗീസ്, കനിഹ, യോഗ് ജെപീ, താരുഷി തുടങ്ങിയവർ ആണ് മറ്റു താരങ്ങൾ. ഗോപി സുന്ദർ ആണ് ചിത്രത്തിന് സംഗീതം ഒരുക്കിയത്. ജൂൺ 16ന് ചിത്രം തീയേറ്ററുകളിൽ എത്തും.

‘അബ്രഹാമിന്‍റെ സന്തതികൾ’ ഹിറ്റ് പോസ്റ്ററുകള്‍! | യെരുശലേം നായകാ – അബ്രഹാമിന്‍റെ സന്തതികൾ വീഡിയോ ഗാനം കാണാം

ലോകനിലവാരമുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്: മാലാ പാർവതി

മോഹന്‍ലാലിലെ നടന്‍ മാത്രമല്ല മനുഷ്യനും ഇതിഹാസം എന്ന് മറാത്തി നടനും സംവിധായകനുമായ സച്ചിൻ പിലഗ്വോങ്കർ