ലോകനിലവാരമുള്ള നടനാണ് സുരാജ് വെഞ്ഞാറമൂട്: മാലാ പാർവതി
നടൻ സുരാജ് വെഞ്ഞാറമൂടിനെയും ‘കുട്ടൻ പിള്ളയുടെ ശിവരാത്രി‘ എന്ന ചിത്രത്തെയും പ്രശംസിച്ചു നടി മാലാ പാർവതി. ഈ വർഷം പുറത്തിറങ്ങിയ നല്ല ചിത്രങ്ങളിൽ ഒരുപാട് മുന്നിലായാ സുഡാനി ഫ്രം നൈജീരിയ, ഈ മ യൗ എന്നീ ചിത്രങ്ങൾക്കൊപ്പം താൻ ചേർക്കാൻ ആഗ്രഹിക്കുന്ന ഒരു ചിത്രമാണ് കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന് പാർവതി പറയുന്നു.
സുരാജ് വെഞ്ഞാറമൂട് ഒരു ലോക നിലവാരമുള്ള നടനായി മാറുന്നത് കുറെ നാളായി കണ്ടു കൊണ്ടിരിക്കുക ആണെന്നും അദ്ദേഹം അത് വീണ്ടും അടിവരയിട്ടു ഉറപ്പിക്കുക ആണെന്നും പാർവതി പറഞ്ഞു.
കുട്ടൻ പിള്ളയുടെ ശിവരാത്രി എന്ന ചിത്രത്തിലെ ഒരുപാട് പുതുമുഖങ്ങൾ മലയാള സിനിമയ്ക്ക് കിട്ടിയ മുത്തുകൾ ആണെന്ന് പാർവതി അഭിപ്രായപ്പെട്ടു. ബിജു സോപാനം സൃന്ദ തുടങ്ങിയവരുടെ പ്രകടനത്തെയും പാർവതി അഭിനന്ദിച്ചു.
ചിത്രത്തിന്‍റെ സംവിധായകൻ ജീൻ മാർക്കോസിനെയും അദ്ദേഹത്തിനൊപ്പം തിരക്കഥ ഒരുക്കിയ ജോസ് ലെറ്റ് ജോസഫിനെയും സംഗീത ഒരുക്കിയ സയനോരയെയും പാർവതി പ്രശംസിച്ചു.
സുരാജിന്‍റെ ഗംഭീര പ്രകടനവുമായി കുട്ടന്‍ പിള്ളയുടെ ശിവരാത്രി; റിവ്യൂ വായിക്കാം