കട്ട കലിപ്പിൽ ഡെറിക് അബ്രഹാമായി മമ്മൂട്ടി; ‘അബ്രാമിന്‍റെ സന്തതികൾ’ പുതിയ പോസ്റ്ററുകളും ഹിറ്റ്!
മമ്മൂട്ടിയുടെ പുതിയ ചിത്രം ‘അബ്രഹാമിന്‍റെ സന്തതികൾ’ പോസ്റ്ററുകൾ സോഷ്യൽ മീഡിയയിൽ വാഴുക ആണെന്ന് തന്നെ പറയാം. ഷാജി പാടൂർ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിന്‍റെ ഓരോ പോസ്റ്ററുകളും ഒന്നിനൊന്ന് മികച്ചതായി നിൽക്കുന്നു. അടുത്തകാലത്ത് പുറത്തിറങ്ങിയ പോസ്റ്ററുകളിൽ ഏറ്റവും ശ്രദ്ധേയമാകുന്നതും അബ്രഹാമിന്‍റെ സന്തതികളുടെ പോസ്റ്ററുകൾ തന്നെ. ഇപ്പോളിതാ ചിത്രത്തിന്‍റെ മറ്റൊരു പുതിയ പോസ്റ്ററും പുറത്തിറങ്ങിയിരിക്കുക ആണ്.
കട്ട കലിപ്പിൽ എതിരാളിയെ തുറിച്ചു നോക്കുന്ന മമ്മൂട്ടിയുടെ ഡെറിക് അബ്രഹാം എന്ന കഥാപാത്രത്തെ ആണ് പോസ്റ്ററിൽ കാണാൻ കഴിയുക. മമ്മൂട്ടി ആരാധകർ ഈ പോസ്റ്റർ ഇരുകയ്യും നീട്ടി സ്വീകരിച്ചിരിക്കുക ആണ്.
ദി ഗ്രേറ്റ് ഫാദർ എന്ന മമ്മൂട്ടി ചിത്രം സംവിധാനം ചെയ്തു മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച ഹനീഫ് അദേനി ആണ് ഈ മമ്മൂട്ടി ചിത്രത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. അടുത്ത കാലത്തു മമ്മൂട്ടിക്ക് നല്ലയൊരു വിജയം സമ്മാനിച്ച ചിത്രത്തിന്റെ അമരക്കാരൻ ഈ പുതിയ ചിത്രത്തിന്‍റെയും ഭാഗം ആകുന്നത് ആരാധകരിൽ നല്ല പ്രതീക്ഷ ആണ് ഉണ്ടാക്കിയിരിക്കുന്നത്. കസബ എന്ന ചിത്രം നിർമ്മിച്ച ഗുഡ് വിൽ എന്റെർറ്റൈന്മെന്റ്സ് ആണ് ഈ ചിത്രവും നിർമ്മിക്കുന്നത്.
യുവ നടൻ അൻസൺ പോൾ മമ്മൂട്ടിയൊക്കെ ഒരു പ്രധാനകഥാപാത്രമായി ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ഡെറിക് അബ്രഹാം എന്ന മമ്മൂട്ടി കഥാപാത്രത്തിന്റെ അനുജനായി ആണ് താരം എത്തുന്നത്. മമ്മൂട്ടിയും അൻസൺ പോളും ഒരുമിച്ചുള്ള ഒരു പോസ്റ്ററും അണിയറപ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഈ പോസ്റ്ററും ശ്രദ്ധേയമായി.
ഈ വർഷം പുറത്തിറങ്ങാൻ പോകുന്ന നാലാമത്തെ മമ്മൂട്ടി ചിത്രമാണ് അബ്രഹാമിന്‍റെ സന്തതികൾ. സ്ട്രീറ്റ് ലൈറ്റ്സ്, പരോൾ, അങ്കിൾ തുടങ്ങിയവ ആണ് ഈ വർഷം ഇതുവരെയും തീയേറ്ററുകളിൽ എത്തിയ മമ്മൂട്ടി ചിത്രങ്ങൾ.