in

മലയാളത്തിലെ സകല യൂട്യൂബ് റെക്കോർഡും തകർത്ത് ‘ഒരു ആഡാർ ലവ്’ ആദ്യ ഗാനം കുതിക്കുന്നു!

മലയാളത്തിലെ സകല യൂട്യൂബ് റെക്കോർഡും തകർത്ത് ‘ഒരു ആഡാർ ലവ്’ ആദ്യ ഗാനം കുതിക്കുന്നു!

ഹാപ്പി വെഡിങ്, ചങ്ക്‌സ് എന്നീ ചിത്രങ്ങൾക്ക് ശേഷം ഒമർ ലുലു സംവിധാനം ചെയ്യുന്ന ഒരു ആഡാർ ലവ് എന്ന ചിത്രത്തിലെ ആദ്യ വീഡിയോ ഗാനം കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. ഷാൻ റഹ്മാൻ സംഗീതം പകർന്ന മാണിക്യ മലരായ എന്ന ഗാനം ആലപിച്ചത് വിനീത് ശ്രീനിവാസൻ ആണ്. നല്ല സ്വീകാര്യത ലഭിച്ച ഈ വീഡിയോ ഗാനം സകല യൂട്യൂബ് റെക്കോർഡുകളും തകർത്ത് മുന്നേറുക ആണ്.

ഏറ്റവും വേഗത്തിൽ ഒരു മില്യൺ കാഴ്ചക്കാരെ നേടുന്ന മലയാള വീഡിയോ ഗാനം എന്ന റെക്കോർഡ് ഈ ഗാനം നേടിയെടുത്തു. മോഹൻലാൽ ചിത്രം വെളിപാടിന്റെ പുസ്തകത്തിലെ ജിമിക്കി കമ്മൽ എന്ന ഗാനത്തിന്റെ റെക്കോർഡ് ആണ് തകർത്തത്. വൈറൽ ആയ ജിമിക്കി കമ്മൽ ഗാനം ഒരുക്കിയതും ഷാൻ റഹ്‌മാൻ വിനീത് ശ്രീനിവാസൻ കൂട്ടുകെട്ട് ആയിരുന്നു. ഇതിനു ശേഷം ഇവർ വീണ്ടും ഒന്നിച്ചപ്പോളും റെക്കോർഡുകൾ തന്നെ.

 

 

ഗാനത്തിനൊപ്പം ദൃശ്യങ്ങളും പ്രേക്ഷകർ സ്വീകരിച്ചു. ഈ വിഡിയോയിൽ ഏറ്റവും ശ്രദ്ധ നേടിയ ഒരു താരവും ഉണ്ട്. പ്രിയാ വാര്യർ എന്ന പുതുമുഖ താരം ആണ് പ്രേക്ഷകരുടെ മനം കവർന്ന ആ താരം. ഭാവങ്ങൾ കൊണ്ടും കണ്ണിറുക്കിയും ഉള്ള പ്രകടനം കൊണ്ട് ഏവരുടെ ഇഷ്ടം നേടിയ താരം ആണ് ഇപ്പോൾ സോഷ്യൽ മീഡിയയിലെ സംസാര വിഷയം തന്നെ. ഒറ്റ ദിവസം കൊണ്ട് ആള് സൂപ്പർതാരമായി എന്ന് പറയാം.

വീഡിയോ ഗാനത്തിൽ മറ്റു പുതുമുഖ താരങ്ങളും മികച്ച പ്രകടനം തന്നെ ആണ് കാഴ്ചവെച്ചിരിക്കുന്നത്. ഈ ഗാനത്തോട് കൂടി സിനിമയ്ക്കായി പ്രേക്ഷകരുടെ പ്രതീക്ഷയും വർദ്ധിച്ചിരിക്കുക ആണ്. മുൻ ചിത്രങ്ങളിൽ നിന്ന് വ്യത്യസ്തമായി മറ്റൊരു ഒമർ ലുലു മാജിക് ഈ ചിത്രത്തിൽ ഉണ്ടാകും എന്നാണ് പ്രേക്ഷകരുടെ വിശ്വാസം.

വീഡിയോ ഗാനം കാണാം:

കൊച്ചുണ്ണിയും മാമാങ്കവുമായി മോഹൻലാലും മമ്മൂട്ടിയും ഫെബ്രുവരി 12 മുതൽ മംഗലാപുരത്ത്

ഒരിക്കല്‍ക്കൂടി മമ്മൂട്ടിയും മോഹന്‍ലാലും ബോക്സ്‌ഓഫീസില്‍ ഏറ്റുമുട്ടാന്‍ ഒരുങ്ങുന്നു!