നീരജ് മാധവും ക്വീൻ നായകൻ ധ്രുവനും മമ്മൂട്ടിയുടെ മാമാങ്കത്തിൽ പ്രാധാന്യം ഏറിയ വേഷങ്ങളിൽ എത്തുന്നു!
മെഗാസ്റ്റാർ മമ്മൂട്ടിയുടെ അഭിനയജീവിതത്തിലെ ഏറ്റവും ചിലവേറിയ ചിത്രം മാമാങ്കം ഫെബ്രുവരി 10 മുതൽ ചിത്രീകരണം തുടങ്ങുന്നു. നവാഗതനായ സജീവ് പിള്ള ഒരുക്കുന്ന ഈ വമ്പൻ ചിത്രത്തിലെ മറ്റു താരങ്ങൾ ആരൊക്കെ എന്ന് ആകാംഷയോടെ കാത്തിരിക്കുക ആണ് പ്രേക്ഷകർ. യുവതാര നിരയിലെ രണ്ടു താരങ്ങളുടെ പേരുകൾ ഇപ്പോൾ സംവിധായകൻ തന്നെ വെളിപ്പെടുത്തിയിരിക്കുക ആണ്.
യുവ നടൻ നീരജ് മാധവും ക്വീൻ സിനിമയിലെ നായകൻ ധ്രുവനും മാമാങ്കത്തിന്റെ ഭാഗം ആകും എന്ന് സംവിധായകൻ സ്ഥിരീകരിച്ചു. ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ ആണ് ഇരുവരും അവതരിപ്പിക്കുന്നത്. പുതുമുഖ താരങ്ങൾളും ഒപ്പം മുൻനിര താരങ്ങളും ചിത്രത്തിൽ ഉണ്ടാകും എന്ന് സംവിധായകൻ സജീവ് പിള്ള ഒരു ദേശീയ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി.
ഫെബ്രുവരി ഷൂട്ടിങ്ങിന് ശേഷം മാത്രമേ വമ്പൻ താരനിരയുടെ വിവരങ്ങൾ പുറത്തു വിടൂ എന്ന് സംവിധായകൻ പറയുന്നു. ആദ്യഘട്ട ചിത്രീകരണം ദിവസങ്ങൾ മാത്രമേ ഉണ്ടാക്കൂ. മമ്മൂട്ടി ഇതിന്റെ ഭാഗം ആകും എന്നും സംവിധായകൻ അറിയിച്ചു. മെയ് മാസത്തിൽ വലിയ രീതിയിൽ ചിത്രീകരണം തുടങ്ങും.
ഒരുപറ്റം പുതുമുഖ താരങ്ങൾക്ക് മാമാങ്കം അരങ്ങേറ്റ ചിത്രം ആകുമ്പോൾ വമ്പൻ താരനിര തന്നെ ചിത്രത്തിൽ അണിനിരക്കും എന്ന് ഉറപ്പായി കഴിഞ്ഞു. ആരൊക്കെ ആണ് ആ താരങ്ങൾ എന്ന് അറിയണം എങ്കിൽ ഇനിയും പ്രേക്ഷകർക്ക് കാത്തിരിക്കണം.