ക്വീൻ സിനിമയിലെ ‘നെഞ്ചിനകത്ത് ലാലേട്ടൻ’ ഗാനം ഫുൾ വേർഷനിൽ മമ്മൂക്കയും ഉണ്ട്!
നവാഗതനായ ഡിജോ ജോസ് ആന്റണി ഒരുക്കിയ ക്വീൻ എന്ന ചിത്രം പ്രേക്ഷകരുടെ മനസ്സ് നിറച്ചു വിജയകരമായി തീയേറ്ററുകളിൽ പ്രദർശനം തുടരുക ആണ്. പുതുമുഖ താരങ്ങൾ പ്രധാന വേഷത്തിൽ എത്തിയ ഈ ചിത്രം ഒരു ആഘോഷ ചിത്രം എന്നതിനപ്പുറം ഗൗവരവമായ വിഷയം കൈകാരം ചെയ്തു പ്രേക്ഷകപ്രീതി നേടി മുന്നേറുന്നു. ഇപ്പോൾ ഇതാ ചിത്രത്തിലെ ഒരു ഗാനത്തിന്റെ ഫുൾ വേർഷൻ പുറത്തുവിട്ടിരിക്കുക ആണ് അണിയറപ്രവർത്തകർ.
ചിത്രത്തിലെ നെഞ്ചിനുള്ളിൽ ലാലേട്ടൻ എന്ന ഗാനത്തിന്റെ ഫുൾ വേർഷൻ ആണ് പുറത്തിറക്കിയത്. വൻ ജനശ്രദ്ധ നേടുകയും തീയേറ്ററുകളിൽ പ്രേക്ഷകരെ ആവേശ കൊടുമുടി കയറ്റുകയും ചെയ്ത ഗാനമാണ് ഇത്. ഇതിന്റെ ഫുൾ വേർഷൻ 2 മിനിറ്റ് 44 സെക്കന്റ് ദൈര്‍ഘ്യം ഉണ്ട്.
ഗാനത്തിന്റെ ഫുള്‍ വേർഷനില്‍ സൂപ്പർതാരം മോഹൻലാലിന്റെ വിവിധ ചിത്രങ്ങളെ കുറിച്ചുള്ള പരാമർശത്തിനൊപ്പം സൂപ്പർതാരം മമ്മൂട്ടിയെ കുറിച്ചുള്ള വരിയും ഉണ്ട്.
ഷാരീസ് മുഹമ്മദ്, ജോ പോൾ എന്നിവർ ചേർന്ന് എഴുതിയ വരികൾക്ക് സംഗീതം പകർന്നത് ജേക്സ് ബിജോയ് ആണ്. ക്വീൻ സംവിധായകൻ ഡിജോ ജോസ് ആന്റണിയും ജേക്സ് ബിജോയും ചേർന്നാണ് ഈ ഗാനം ആലപിച്ചത്.
നെഞ്ചിനകത്ത് ലാലേട്ടൻ ഫുൾ വേർഷൻ:
നെഞ്ചിനകത്ത് ലാലേട്ടൻ വീഡിയോ ഗാനം