കാത്തിരിക്കുന്നത് 24 സംവിധായകർ; മെഗാസ്റ്റാർ മമ്മൂട്ടി തിരക്കിൽ ആണ്!
പുറത്തുവരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും തിരക്കേറിയ സൂപ്പർതാരം മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ആണെന്ന് പറയേണ്ടി വരും. 24ൽ പരം സംവിധായകർ ആണ് മെഗാസ്റ്റാറിന്റെ ഡേറ്റും കാത്തു നിൽക്കുന്നത്. തന്റെ 67ആം വയസ്സിലും യുവതാരങ്ങളെക്കാള് തിരക്കിൽ ആണ് മഹാ നടൻ മമ്മൂട്ടി എന്നർത്ഥം.
കഴിഞ്ഞ ആഴ്ച മമ്മൂട്ടിയുടെ സ്ട്രീറ്റ് ലിറ്റ്സ് എന്ന ഷാം ദത്ത് ചിത്രം റിലീസ് ആയിരുന്നു. ഇത് കൂടാതെ തമിഴിലും മലയാളത്തിലുമായി ഒരുങ്ങുന്ന പേരന്പ്, പരോൾ, അങ്കിൾ തുടങ്ങിയ ചിത്രങ്ങൾ റിലീസും കാത്തു നിൽക്കുക ആണ്.
അബ്രഹാമിന്റെ സന്തതികൾ എന്ന ചിത്രത്തിൽ ആണ് താരം ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്നത്. ഇതിന് ശേഷം മമ്മൂട്ടി തന്റെ കരിയറിലെ ഏറ്റവും വലിയ ചിത്രമായ മാമാങ്കം എന്ന ചിത്രത്തിൽ ആയിരിക്കും അഭിനയിക്കുക എന്നാണ് വിവരം.
അന്താരാഷ്ട്ര തലത്തിൽ പേരന്പ് എന്ന ചിത്രം ശ്രദ്ധ നേടുന്നതും വലിയ വാർത്ത ആയി കഴിഞ്ഞു. റോട്ടർഡാം ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ആണ് പ്രദർശിപ്പിച്ചത്. നിരൂപകരും പ്രേക്ഷകരും ഒരേ പോലെ പ്രശംസിച്ച ഈ ചിത്രം ഫിലിം ഫെസ്റ്റിവലിലെ കണ്ടിരിക്കേണ്ട 20 ചിത്രങ്ങളുടെ പട്ടികയിലും ഇടം നേടിയത് ഇന്ത്യൻ സിനിമയ്ക്ക് തന്നെ അഭിമാനമായി മാറി. മമ്മൂട്ടി എന്ന നടന് ഇത് നേട്ടങ്ങളുടെ വർഷം ആകും എന്നാണ് കരുതപ്പെടുന്നത്.
വായിക്കാം: മമ്മൂട്ടി ചിത്രം പേരൻപിന് റോട്ടർഡാം ഫിലിം ഫെസ്റ്റിവലിൽ വൻ വരവേൽപ്പ്