in ,

പ്രേക്ഷക പ്രതീക്ഷകളുടെ കൊടുമുടി കീഴടക്കിയ സിനിമാനുഭവമായി പ്രണവ് മോഹൻലാലിന്‍റെ ‘ആദി’!

പ്രേക്ഷക പ്രതീക്ഷകളുടെ കൊടുമുടി കീഴടക്കിയ സിനിമാനുഭവമായി പ്രണവ് മോഹൻലാലിന്‍റെ ‘ആദി’!

മോഹൻലാലിന്റെ മകൻ പ്രണവ് മോഹൻലാലിനെ നായകനാക്കി ജിത്തു ജോസഫ് ഒരുക്കിയ ചിത്രമാണ് ആദി. താരപുത്രന്‍റെ അരങ്ങേറ്റ ചിത്രം എന്ന നിലയിൽ വൻ ശ്രദ്ധ നേടിയ ഈ ചിത്രം നിര്‍മ്മിച്ചത്‌ ആശിർവാദ് സിനിമാസിന്റെ ബാനറിൽ ആന്റണി പെരുമ്പാവൂർ ആണ്.

പ്രണവ് മോഹൻലാൽ അവതരിപ്പിക്കുന്ന ആദിത്യ മോഹൻ എന്ന ആദിയെ ചുറ്റി പറ്റി ആണ് ചിത്രത്തിന്‍റെ കഥ. മോഹൻ വർമ്മയുടെയും റോസകുട്ടിയുടെയും ഒരേ ഒരു മകൻ ആണ് ആദി. സംഗീതത്തിൽ താല്പര്യമുള്ള ആദിയ്ക്ക് ഒരു സംഗീത സംവിധായൻ ആകണം എന്നതാണ് ജിവിത ലക്ഷ്യം. മുന്നിലുള്ള തടസ്സങ്ങളെ അതിവേഗം മറികടന്നു മുന്നേറുന്ന പാർകൗർ എന്ന കായിക ഇനത്തിലും മികവുള്ള ആളാണ് ആദി. സംഗീത സംവിധാനം എന്ന സ്വപ്നവുമായി ബാംഗ്ലൂരിൽ എത്തുന്ന ആദി വലിയ ഒരു പ്രശ്നത്തിൽ ഉൾപ്പെടുന്നു. തുടർന്ന് അവന്റെ അതിജീവനം ആണ് ആദി എന്ന ചിത്രം പറയുന്നത്.

ദൃശ്യം എന്ന ജീത്തു ജോസഫ് ചിത്രം പോലെ തന്നെ സാധാ കുടുംബ ചിത്രമായി ആണ് ആദിയും തുടങ്ങുന്നത്. പിന്നീട് ചിത്രം പയ്യെ പ്രേക്ഷകരെ ആദിയ്‌ക്കൊപ്പം അവന്റെ അതിജീവനത്തിനായിട്ടുള്ള ഓട്ടത്തിലൂടെ സഞ്ചരിപ്പിക്കുമ്പോൾ ചിത്രം വേഗത കൈവരിക്കുകയും ആവേശകരം ആകുകയും ചെയ്യുന്നു. എല്ലാത്തരം പ്രേക്ഷരെയും ഇഷ്ടമാകുന്ന ഈ ചിത്രം മികച്ച ഒരു ക്ലൈമാക്സ് ഓടെ അവസാനിക്കുന്നു.

സംവിധായകനും തിരക്കഥാകൃത്തും എന്ന നിലയിൽ ജീത്തു ജോസഫ് പൂർണമായും വിജയിച്ചു. ആക്ഷനും വൈകാരികവുമായ രംഗങ്ങൾ മികച്ച രീതിയിൽ തന്നെ ഇടകർത്താൻ സാധിച്ചിരിക്കുന്നു. ആദ്യം മുതൽ അവസാനം വരെ പ്രേക്ഷകരെ മടുപ്പില്ലാതെ ത്രില്ലിംഗ് ആയി ആസ്വദിക്കാൻ പറ്റിയ ചിത്രം ഒരുക്കാൻ ജിത്തുവിന് കഴിഞ്ഞു.

ഈ ചിത്രത്തിന്‍റെ പ്രധാന ആകർഷണം ആദി എന്ന കേന്ദ്ര കഥാപാത്രമായുള്ള പ്രണവ് മോഹൻലാലിന്‍റെ പ്രകടനം തന്നെ ആണ്. തുടക്കക്കാരന്‍റെ പരിഭവം ഇല്ലാതെ പക്വതയാർന്ന ഒരു പ്രകടനം പ്രണവിൽ നിന്നുണ്ടായി. ആക്ഷൻ സീനുകളിൽ ഡ്യൂപ്പിന്‍റെ സഹയമില്ലാതെ വിസ്മയിപ്പിച്ച പ്രണവിന്‍റെ ശരീര ഭാഷയും മികച്ചു നിന്നു. വൈകാരികമായ രംഗങ്ങളിലും പ്രണവ് മികവ് കാട്ടി. മേഘനാഥന്‍റെയും സിദ്ദിഖിന്‍റെയും പ്രകടനങ്ങളും അഭിനന്ദനം അര്‍ഹിക്കുന്നു. അനുശ്രീ, ലെന, ഷറഫുദ്ധീൻ, സിജു വിൽസൺ, അതിഥി രവി, ജഗപതി ബാബു തുടങ്ങിയ താരങ്ങളും അവരുടെ കഥാപാത്രങ്ങളെ മികച്ചതാക്കി.

സതീഷ് കുറിപ്പിന്‍റെ ഛായാഗ്രാഹകണം ചിത്രത്തിന്‍റെ ഒരു പ്രധാന ഹൈലൈറ്റ് തന്നെ ആണ്. ആക്ഷൻ സീനുകൾ മികച്ച രീതിയിൽ തന്നെ ദൃശ്യവൽക്കരിച്ചു. അയൂബ് ഖാനിന്റർ എഡിറ്റിങ്ങും അനിൽ ജോൺസണിന്റെ പശ്ചാത്തല സംഗീതവും മികച്ചു നിന്നു. ടോണിയുടെ വി എഫ് എസ് പ്രത്യേക പരാമർശം അർഹിക്കുന്നു.

ആകെ മൊത്തത്തിൽ ആദി മികച്ച ഒരു ഫാമിലി എന്റെർറ്റൈനെർ ആണ്. കുടുംബമായി ആസ്വദിക്കാവുന്ന ഈ ചിത്രം സാഹസിക രംഗങ്ങൾ കൊണ്ടും ത്രില്ലിംഗ് എലെമെന്റ്സ് കൊണ്ടും എല്ലാത്തരം പ്രേക്ഷകരെയും തൃപ്തിപെടുത്തും. മലയാള സിനിമയ്ക്ക് പ്രണവ് മോഹൻലാൽ എന്ന പുതിയ ഒരു നായക നടനെയും അതിലുപരി നല്ലൊരു നടനെയും സമ്മാനിച്ച ഈ ചിത്രം പ്രേക്ഷകർ തീയേറ്ററുകളിൽ പോയി തന്നെ ആസ്വദിക്കണം.

വീണ്ടും ഡി ലിറ്റ് അവാർഡ് നേടി സൂപ്പർതാരം മോഹൻലാൽ

ലേലം രണ്ടാം ഭാഗത്തിൽ ചാക്കോച്ചിയുടെ മകനായി ഗോകുൽ സുരേഷ് ഗോപി എത്തുന്നു?