ലേലം രണ്ടാം ഭാഗത്തിൽ ചാക്കോച്ചിയുടെ മകനായി ഗോകുൽ സുരേഷ് ഗോപി എത്തുന്നു?
ആക്ഷൻ സൂപ്പർസ്റ്റാർ സുരേഷ് ഗോപിയുടെ മടങ്ങി വരവിനായി കാത്തിരിക്കുക ആണ് മലയാള സിനിമാ പ്രേക്ഷകർ. സുരേഷ് ഗോപിയുടെ ഹിറ്റ് ചിത്രമായ ലേലത്തിന്‍റെ രണ്ടാം ഭാഗത്തിലൂടെ ഒരു വമ്പൻ തിരിച്ചു വരവ് ഉണ്ടാകും എന്നാണ് ആരാധകരുടെ പ്രതീക്ഷ. ലേലത്തിന് തിരക്കഥ ഒരുക്കിയ രഞ്ജി പണിക്കർ തന്നെ രണ്ടാം ഭാഗത്തിന് തിരക്കഥ ഒരുക്കുമ്പോൾ സംവിധാന കുപ്പായം അണിയുന്നത് അദ്ദേഹത്തിന്‍റെ മകൻ നിതിൻ രഞ്ജി പണിക്കർ ആണ്. ഇപ്പോൾ ചിത്രത്തിനെ കുറിച്ച് മറ്റൊരു വാർത്ത വരുന്നു.
സുരേഷ് ഗോപിയുടെ മകൻ ഗോകുൽ സുരേഷ് ഗോപിയും ലേലം രണ്ടാം ഭാഗത്തിൽ അഭിനയിക്കുന്നു എന്നാണ് റിപ്പോർട്ടുകൾ. സുരേഷ് ഗോപി അവതരിപ്പിക്കുന്ന ആനകാട്ടില്‍ ചാക്കോച്ചി എന്ന കഥാപാത്രത്തിന്‍റെ മകന്‍റെ വേഷത്തിൽ തന്നെ ആവും ഗോകുൽ എത്തുക എന്നും സൂചനകൾ. എന്നാൽ സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകൾ ആണ് ഇവ.
നിതിൻ രഞ്ജി പണിക്കരും ഗോകുൽ സുരേഷ് ഗോപിയും ഒരുമിച്ചുള്ള സെൽഫി പുറത്തുവന്നിരുന്നു. ഇതിന് പിന്നാലെ ആണ് ഇത്തരത്തിലുള്ള റിപ്പോർട്ടുകൾ പ്രചരിക്കുന്നത്.
രഞ്ജി പണിക്കർ എന്റർടൈൻമെന്റ്സിന്‍റെ ബാനറിൽ രഞ്ജി പണിക്കർ ആണ് ലേലം 2 നിർമിക്കുന്നത്.