in

വീണ്ടും ഡി ലിറ്റ് അവാർഡ് നേടി സൂപ്പർതാരം മോഹൻലാൽ

വീണ്ടും ഡി ലിറ്റ് അവാർഡ് നേടി സൂപ്പർതാരം മോഹൻലാൽ

അഭിനയം കൊണ്ട് ഇന്ത്യൻ സിനിമയിലെ തന്നെ വിസ്മയം ആകുന്ന മോഹൻലാലിനെ തേടി മറ്റൊരു നേട്ടം കൂടി. ഒരിക്കൽ കൂടി ഡി ലിറ്റ് ബിരുദം മോഹൻലാലിനെ തേടി എത്തിയിരിക്കുക ആണ്.

അഭിനയരംഗത്തെ സമഗ്ര സംഭാവനകൾ പരിഗണിച്ചാണ് കാലിക്കറ്റ് സർവ്വകലാശാലയാണ് മോഹൻലാലിന് ഡി ലിറ്റ് നൽകുന്നത്. സമൂഹത്തിൽ ഏതേലും മേഖലകളിൽ വലിയ സംഭാവനകൾ നൽകിയിട്ടുള്ളവർക്ക് നൽകുന്ന ബഹുമതി ആണ് ഡി ലിറ്റ് അധവാ ഡോക്ടർ ഓഫ് ലെറ്റേഴ്സ്.

കാലിക്കറ്റ് സർവ്വകലാശാല ക്യാംപസിനുള്ളിൽ ലൈബറിയ്ക്ക് സമീപം പ്രേത്യേകം തയ്യാറാക്കിയ വേദിയിൽ ജനുവരി 29ന് രാവിലെ പത്തിന് ആണ് ചടങ്ങ്.

ഇതാദ്യമല്ല മോഹൻലാലിന് ഡി ലിറ്റ് അവാർഡ് ലഭിക്കുന്നത്. കാലടി ശ്രീശങ്കരാചാര്യ സംസ്‌കൃത സർവ്വകലാശാലയിൽയുടെ ഡി ലിറ്റ് 2010ൽ മോഹൻലാലിന് ലഭിച്ചിരുന്നു.

ബോളിവുഡ് സംവിധായകൻ അജോയ് വർമ്മ ഒരുക്കുന്ന ചിത്രത്തിൽ അഭിനയിക്കാനായി മുംബൈയിലാണ് താരം ഇപ്പോൾ.

 

 

 

113 സ്‌ക്രീനുകളിൽ മെഗാസ്റ്റാർ മമ്മൂട്ടി ചിത്രം സ്ട്രീറ്റ് ലൈറ്റ്സ് റിലീസ് ചെയ്യുന്നു

പ്രേക്ഷക പ്രതീക്ഷകളുടെ കൊടുമുടി കീഴടക്കിയ സിനിമാനുഭവമായി പ്രണവ് മോഹൻലാലിന്‍റെ ‘ആദി’!