in

വില്ലന് സെൻസർ ബോർഡിന്‍റെ ‘ക്ലീൻ യൂ’ സർട്ടിഫിക്കറ്റ്; ഒക്‌ടോബർ 27ന് വമ്പൻ റിലീസ്

വില്ലന് സെൻസർ ബോർഡിന്‍റെ ‘ക്ലീൻ യൂ’ സർട്ടിഫിക്കറ്റ്; ഒക്‌ടോബർ 27ന് വമ്പൻ റിലീസ്

മലയാള സിനിമാ ലോകം കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം വില്ലന്റെ സെൻസറിങ് പൂർത്തിയായി. ക്ലീൻ യൂ സർട്ടിഫിക്കറ്റ് ചിത്രത്തിന് ലഭിച്ചു. ബി ഉണ്ണികൃഷ്ണൻ സംവിധാനം ചെയ്യുന്ന ഈ ചിത്രം ഒക്ടോബർ 27ന് തീയേറ്ററുകളിൽ എത്തും.

‘ഗുഡ് ഈസ് ബാഡ്’ എന്ന ടാഗ് ലൈനോടെ എത്തുന്ന ചിത്രത്തിന്റെ പോസ്റ്ററുകളും ട്രെയിലറും തരംഗമായി മാറിയിരുന്നു. ഒപ്പം ഫെയിം ഫോർ മ്യൂസിക് ഒരുക്കിയ ചിത്രത്തിലെ പാട്ടുകളും ശ്രദ്ധേയമായി.

ചിത്രത്തിനായി ഗാനഗന്ധർവ്വൻ യേശുദാസ് പാടിയ ഗാനത്തിന്റെ വീഡിയോ ഉടനെ പുറത്തിറക്കും എന്ന് സംവിധായൻ ബി ഉണ്ണികൃഷ്ണൻ അറിയിച്ചിരുന്നു.

നിരവധി അന്യഭാഷാ നടന്മാർ മലയാളത്തിൽ അരങ്ങേറ്റം കുറിക്കുന്നു എന്ന പ്രത്യേകത കൂടി വില്ലനുണ്ട്. തമിഴിൽ നിന്ന് വിശാൽ, ഹൻസിക എന്നിവർ മലയാളത്തിൽ അരങ്ങേറ്റം നടത്തുന്നു. തെലുഗിൽ നിന്ന് ശ്രീകാന്തിന്റെയും, രാശി ഖന്നയുടെയും ആദ്യ മലയാള ചിത്രം കൂടി ആണ് വില്ലൻ.

എന്നും ഇപ്പോഴും എന്ന ചിത്രത്തിന് ശേഷം മഞ്ജു വാര്യർ മോഹൻലാലിനൊപ്പം ഈ ചിത്രത്തിൽ അഭിനയിക്കുന്നു. ചെമ്പൻ വിനോദ് ഒരു പ്രധാന കഥാപാത്രത്തെ ചിത്രത്തിൽ അവതരിപ്പിക്കുന്നു.

8 കെ റെസല്യൂഷനിൽ ചിത്രീകരിക്കുന്ന ആദ്യ ഇന്ത്യൻ ചിത്രമാണ് വില്ലൻ. റെഡിന്റെ വെപ്പൺ സീരീസിലുള്ള ഹീലിയം 8 കെ ക്യാമറ ആണ് വില്ലൻ ചിത്രീകരിക്കാൻ ഉപയോഗിച്ചത്. മനോജ് പരമഹംസയാണ് ചിത്രത്തിന്റെ ഛായാഗ്രാഹകൻ.

ബജ്‌രംഗി ഭായിജാൻ, ലിംഗ തുടങ്ങിയ വമ്പൻ ചിത്രങ്ങൾ നിർമിച്ച റോക്ക് ലൈന്‍ വെങ്കിടേഷ് ആണ് വില്ലൻ നിർമിക്കുന്നത്.

റീലിസിന് മുന്നേ തന്നെ നിരവധി റെക്കോർഡുകൾ സ്വന്തം പേരിൽ എഴുതിയാണ് വില്ലൻ വരുന്നത്. ചിത്രത്തിന്റെ സാറ്റലൈറ്റ് റൈറ്സും ഓഡിയോ റൈറ്സും റെക്കോർഡ് തുകയ്ക്ക് ആണ് വിറ്റുപോയത്. ബോക്സ് ഓഫീസിലും ചിത്രം റെക്കോർഡുകൾ നേടുമോ എന്നറിയാൻ കാത്തിരിക്കുകയാണ് സിനിമാ ലോകം.

ബോളിവുഡ് സംവിധായകന്‍ ഒരുക്കുന്ന മോഹൻലാലിന്‍റെ പുതിയ ചിത്രം ഒരു ഡ്രാമ-ത്രില്ലർ

പുലിമുരുകന്‍ ഡേ

ഒക്ടോബര്‍ 7 ‘പുലിമുരുകന്‍ ഡേ’: മലയാള സിനിമയുടെ സ്വപ്നങ്ങള്‍ക്ക് ചിറക് മുളച്ച ദിവസം!