in

വൻ ആഘോഷമായി, ആവേശമായി ‘എമ്പുരാൻ’ വരും; ശ്രീ ഗോകുലം മൂവീസും പങ്കാളിയായി, പ്രഖ്യാപനം ഉടനെ…

വൻ ആഘോഷമായി, ആവേശമായി ‘എമ്പുരാൻ’ വരും; ശ്രീ ഗോകുലം മൂവീസും പങ്കാളിയായി, പ്രഖ്യാപനം ഉടനെ…

കംപ്ലീറ്റ് ആക്ടർ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സുകുമാരൻ സംവിധാനം ചെയ്ത എമ്പുരാൻ ആണ് ഇപ്പൊൾ സോഷ്യൽ മീഡിയയിൽ ചർച്ചാ വിഷയം. മുരളി ഗോപി രചിച്ച് , ആശീർവാദ് സിനിമാസ്, ലൈക്ക പ്രൊഡക്ഷൻസ് എന്നിവർ ചേർന്ന് നിർമ്മിച്ച ചിത്രം മാർച്ച് 27 നു ആഗോള റിലീസായി എത്തുമെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.

എന്നാൽ ലൈക്കാ പ്രൊഡക്ഷൻസിൻ്റെ ചില സാമ്പത്തിക ബാധ്യതകളും അവർക്ക് മറ്റു ചില വിതരണക്കാരും ആയി ഉണ്ടായ തർക്കങ്ങളും നിമിത്തം, ഇപ്പൊൾ ഈ ചിത്രത്തിൻ്റെ നിർമ്മാണ പങ്കാളികളിൽ ഒരാളായി ശ്രീ ഗോകുലം ഗോപാലൻ നേതൃത്വം നൽകുന്ന ശ്രീ ഗോകുലം മൂവീസും എത്തുകയാണ്. അതിൻ്റെ ഔദ്യോഗിക പ്രഖ്യാപനം ഇന്ന് വൈകുന്നേരം ഉണ്ടാകുമെന്നാണ് സൂചന. ആശീർവാദ്, ലൈക്ക, ശ്രീ ഗോകുലം മൂവീസ് എന്നിവരുടെ പങ്കാളിത്തത്തിൽ ആയിരിക്കും ഇനി ഈ ചിത്രം പുറത്ത് വരിക.

ലൈക്ക ചിത്രത്തിൽ ഇൻവെസ്റ്റ് ചെയ്ത പണം ഗോകുലം മൂവീസ് നൽകിയാണ് അവർക്ക് ഈ ചിത്രത്തിൽ ഉണ്ടായിരുന്ന അവകാശം ഗോകുലം വാങ്ങിയത് എന്നും വാർത്തകൾ വരുന്നുണ്ട്. അതുപോലെ ഈ ചിത്രത്തിൻ്റെ ആഗോള വിതരണാവകാശം മുഴുവനായി ആശീർവാദ് സിനിമാസ് സ്വന്തമാക്കി. നേരത്തെ പ്രഖ്യാപിച്ച ഡേറ്റിൽ തന്നെ ചിത്രം മലയാള സിനിമ കണ്ട ഏറ്റവും വലിയ ആഗോള റിലീസായി പ്രേക്ഷകരുടെ മുന്നിലെത്തും.

ചിത്രത്തിൻ്റെ ട്രെയിലർ, ഗാനങ്ങൾ ഉൾപ്പെടെയുള്ള അപ്‌ഡേറ്റുകളും വരും ദിവസങ്ങളിൽ പുറത്ത് വിടും. കേരളത്തിന് പുറത്തുള്ള ചിത്രത്തിൻ്റെ പ്രമോഷണൽ പരിപാടികളും അടുത്ത ദിവസങ്ങളിൽ നടക്കും. ഇപ്പൊൾ ഫൈനൽ മിക്സിംഗ് നടക്കുന്ന ചിത്രത്തിൻ്റെ ഗൾഫ് സെൻസർ ഏതാനും ദിവസങ്ങൾക്കുള്ളിൽ പൂർത്തിയാവുമെന്നും വാർത്തകളുണ്ട്. സത്യൻ അന്തിക്കാട് ചിത്രത്തിൽ നിന്ന് മോഹൻലാലും, രാജമൗലി ചിത്രത്തിൽ നിന്ന് പൃഥ്വിരാജ് സുകുമാരനും, എമ്പുരാൻ്റെ പ്രമോഷനായി ബ്രേക്ക് എടുത്തിരിക്കുകയാണിപ്പോൾ.

റീ റിലീസിന് ഒരുങ്ങി പ്രഭാസിൻ്റെ ‘സാലാർ’; അഡ്വാൻസ് ബുക്കിംഗ് 50000 കവിഞ്ഞു, ലക്ഷ്യം വൻ റെക്കോർഡുകൾ…

ബേസിൽ ജോസഫ് തമിഴിലേക്ക്; അരങ്ങേറ്റം ശിവകാർത്തികേയൻ ചിത്രത്തിലൂടെ?