ബോക്സ് ഓഫീസിൽ കോടികൾ വാരി ‘മാളികപ്പുറം’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…

നടൻ ഉണ്ണി മുകുന്ദന്റെ കരിയറിലെ ഏറ്റവും വലിയ വിജയമായി ബോക്സ് ഓഫീസിൽ മുന്നേറുക ആണ് ‘മാളികപ്പുറം’ എന്ന ചിത്രം. ചിത്രം ലോകമെമ്പാടുമുള്ള ബോക്സ് ഓഫീസിൽ നിന്ന് 50 കോടി കളക്ഷൻ നേടിയതായി ഒഫീഷ്യൽ പോസ്റ്ററുകൾ പുറത്തുവന്നിരുന്നു. ഇപ്പോൾ ചിത്രത്തിന്റെ കളക്ഷൻ സംബന്ധിച്ചുള്ള റിപ്പോർട്ടുകൾ വിവിധ ബോക്സ് ഓഫീസ് ട്രാക്കേഴ്സിൽ നിന്നും പുറത്തുവന്നിരിക്കുക ആണ്. 25 ദിവസത്തെ കളക്ഷൻ റിപ്പോർട്ട് ആണ് പുറത്തുവന്നിരിക്കുന്നത്. 28.2 കോടി കളക്ഷൻ ചിത്രം കേരള ബോക് ഓഫീസിൽ നിന്ന് നേടിയിരിക്കുന്നു എന്നാണ് റിപ്പോർട്ട്.
റെസ്റ്റ് ഓഫ് ഇന്ത്യയിൽ നിന്ന് 2 കോടിയും ഓവർസീസിൽ നിന്ന് 8.30 കോടിയും ചിത്രത്തിന് നേടാനായി. ലോകമെമ്പാടും നിന്നുമുള്ള തിയേറ്ററുകളിൽ നിന്ന് ചിത്രം ആകെ ഗ്രോസ് കളക്ഷനായി 38.50 കോടി നേടി എന്നാണ് മൂവി ഫോറം ആയ സ്നേഹസല്ലാപം ട്വീറ്റ് ചെയ്തിരിക്കുന്നത്. സമീപകാലത്ത് ഒരു മലയാള സിനിമയ്ക്ക് ലഭിക്കുന്ന ഏറ്റവും ഉയർന്ന കളക്ഷൻ ആണ് ഇത്. 24 ദിവസം കൊണ്ട് ചിത്രത്തിന്റെ ആഗോള കളക്ഷൻ 37.6 കോടി ആണെന്ന് ഫോറം റീൽസും റിപ്പോർട്ട് ചെയ്യുന്നു.
#Malikappuram Worldwide Box-office Update (25 Days)
Kerala – ₹28.20 CR
ROI – ₹2 CR
Overseas – ₹8.30 CR ($1.02 M)
Total – 38.50 CRORE Gross Collection
BLOCKBUSTER 💥 pic.twitter.com/DQ6eYyHnzZ— Snehasallapam (@SSTweeps) January 24, 2023
വിജയുടെ വാരിസ്, അജിത്തിന്റെ തുനിവ്, മമ്മൂട്ടിയുടെ നൻപകൽ നേരത്ത് മയക്കം തുടങ്ങിയ സൂപ്പർതാര ചിത്രങ്ങളുടെ റിലീസ് ഒന്നും തന്നെ മാലികപ്പുറത്തിന്റെ ബോക്സ് ഓഫീസ് മുന്നേറ്റത്തിന് തടസമായിട്ടില്ല എന്നത് ആണ് ശ്രദ്ധേയം. ഫാമിലി പ്രേക്ഷകരെ തിയേറ്ററുകളിൽ സജീവമായി എത്തിക്കാൻ സാധിക്കുന്നത് ആണ് പുത്തൻ റിലീസുകൾക്ക് ശേഷമുള്ള ഈ മുന്നേറ്റത്തിന് കാരണം. എറ്റവും ഉയർന്ന സിംഗിൾ ഡേ കളക്ഷൻ ചിത്രത്തിന് 24 ആം ദിവസം ചിത്രത്തിന് നേടാൻ ആയി എന്ന് നായകൻ ഉണ്ണിമുകുന്ദൻ കഴിഞ്ഞ ദിവസം സോഷ്യൽ മീഡിയയിലൂടെ അറിയിച്ചിരുന്നു.
ശബരിമലയിൽ അയ്യപ്പനെ ദർശിക്കാനായി യാത്ര തിരിക്കുന്ന രണ്ട് കുട്ടികളെയും അവരെ സഹായിക്കാനായി എത്തിയ അജ്ഞാതനായ യുവാവിനെയും ചുറ്റിപ്പറ്റിയാണ് വിഷ്ണു ശശി ശങ്കർ സംവിധാനം ചെയ്ത ഈ ചിത്രം. ദേവ നന്ദ, ശ്രീപത്, മനോജ് കെ.ജയൻ, സൈജു കുറുപ്പ് തുടങ്ങിയവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ഡിസംബർ 30ന് ആയിരുന്നു ചിത്രം തിയേറ്ററുകളിൽ എത്തിയത്. ജനുവരി 26ന് ചിത്രത്തിന്റെ തമിഴ് തെലുങ്ക് പതിപ്പുകളും തിയേറ്ററുകളിൽ എത്തും.