in , ,

‘കൈതി’യ്ക്ക് ഒരു ബ്രഹ്മാണ്ഡ ത്രിഡി റീമേക്ക്; വലുപ്പം കാട്ടി ‘ഭോല’യുടെ പുതിയ ടീസർ…

കൈതിയ്ക്ക് ഒരു ബ്രഹ്മാണ്ഡ ത്രിഡി റീമേക്ക്; വലുപ്പം കാട്ടി ‘ഭോല’യുടെ പുതിയ ടീസർ…

തെന്നിന്ത്യ ഒട്ടാകെ തരംഗം തീർത്ത് ആരാധകരെ സൃഷ്ടിച്ച കൈതി എന്ന ലോകേഷ് കനഗരാജ് ചിത്രത്തിന് ബോളിവുഡിൽ റീമേക്ക് ഒരുങ്ങുകയാണ് എന്നത് പ്രേക്ഷകർ ഏറ്റെടുത്ത വാർത്തയാണ്. ഒറിജിനൽ ചിത്രത്തിൽ കാർത്തി അവതരിപ്പിച്ച റോളിൽ ഹിന്ദി പതിപ്പായ ‘ഭോല’യിൽ അഭിനയിക്കുന്നത് അജയ് ദേവ്ഗൺ ആണ്. സംവിധാനം ചെയ്യുന്നതും അജയ് തന്നെയാണ്. ഈ ചിത്രത്തിന്റെ ഏതാനം സെക്കന്റുകൾ മാത്രമുള്ള ആദ്യ ടീസർ ആഴ്ചകൾക്ക് മുൻപ് പുറത്തുവന്നിരുന്നു. വലിയ പ്രതീക്ഷ നൽകിയ ഈ ടീസറിന് പിറകെ അജയുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററും പിന്നീട് റിലീസ് ചെയ്തു. ഇപ്പോളിതാ ചിത്രത്തിന്റെ രണ്ടാമത്തെ ടീസർ നിർമ്മാതാക്കൾ പുറത്തുവിട്ടിരിക്കുക ആണ്.

രണ്ട് മിനിറ്റോളം ദൈർഘ്യമുള്ള ടീസർ ചിത്രത്തിന്റെ ആക്ഷൻ രംഗങ്ങളെ കുറിച്ചും ചിത്രത്തിന്റെ വലുപ്പതിനെ കുറിച്ചും എല്ലാം വ്യക്തമായ സൂചനകൾ നൽകുന്നുണ്ട്. കൈതിയ്ക്ക് ബോളിവുഡിൽ ഒരുങ്ങുന്നത് ഒരു ബ്രഹ്മാണ്ഡ റീമേക്ക് ആണെന്ന് വിശേഷിപ്പിക്കാം. ഹെവി ഡോസേജ് ആക്ഷൻ രംഗങ്ങളും മിന്നും കാഴ്ചയാണ് ടീസറിൽ കാണാൻ കഴിയുന്നത്. തബു ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന താരം. തമിഴിൽ നരേൻ അവതരിപ്പിച്ച കഥാപാത്രത്തെ ആണ് ഹിന്ദിയിൽ തബു അവതരിപ്പിക്കുന്നത്. വലിയ ചില മാറ്റങ്ങൾ ചിത്രത്തിൽ ഉണ്ടെന്ന് വ്യക്തമാണ്. ടീസർ 2 കാണാം:

“ഹോട്ട് ലുക്കിൽ ശ്രദ്ധയും രൺബീറും”; ‘തു ജൂത്തി മേം മക്കർ’ ട്രെയിലർ…

ബോക്സ് ഓഫീസിൽ കോടികൾ വാരി ‘മാളികപ്പുറം’; പുതിയ കളക്ഷൻ റിപ്പോർട്ട് ഇതാ…