in

ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…

ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…

52-ാമത് സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു. ഇത്തവണ മികച്ച നടനുള്ള പുരസ്‌കാരം രണ്ട് പേർ പങ്കിടുകയാണ്. ബിജു മേനോനെയും ജോജു ജോർജിനെയും ആണ് മികച്ച നടന്മാർ ആയി തിരഞ്ഞെടുത്തത്. ‘ആർക്കറിയാം’ എന്ന സിനിമയിലെ അഭിനയത്തിന് ബിജു മേനോൻ അവാർഡ് നേടിയപ്പോൾ മധുരം, ഫ്രീഡം ഫൈറ്റ്, നായാട്ട് എന്നീ ചിത്രങ്ങളിലെ അഭിനയം ആണ് ജോജു ജോർജിനെ അവാർഡിന് അർഹനാക്കിയത്. ‘ഭൂതകാലം’ എന്ന സിനിമയിലെ അഭിനയത്തിന് മികച്ച നടിയായി രേവതിയേയും തിരഞ്ഞെടുത്തു.

ജോജി എന്ന സിനിമ സംവിധാനം ചെയ്ത ദിലീഷ് പോത്തൻ ആണ് മികച്ച സംവിധായകൻ. ഹൃദയം ആണ് മികച്ച ജനപ്രിയ ചിത്രം. കൃഷാന്ദ് ആർ.കെ. സംവിധാനം ചെയ്ത ‘ആവാസവ്യൂഹം’ ആണ് മികച്ച ചിത്രമായി തിരഞ്ഞെടുത്തത്. രണ്ട് സിനിമകൾ മികച്ച രണ്ടാമത്തെ ചിത്രം പുരസ്‌കാരം പങ്കിട്ടു. റഹ്മാൻ ബ്രദേഴ്സ് ഒരുക്കിയ ‘ചവിട്ട്’, താര രാമാനുജൻ സംവിധാനത്തില്‍ ഒരുങ്ങിയ ‘നിഷിദ്ധോ’ എന്നീ ചിത്രങ്ങള്‍ക്ക് ആണ് ഈ പുരസ്കാരം. മികച്ച അവലംബിത തിരക്കഥ എന്ന പുരസ്‌കാരം ‘ജോജി’യിലൂടെ ശ്യാം പുഷ്കരൻ സ്വന്തമാക്കി. ‘ആവാസവ്യൂഹം’ തിരക്കഥ രചിച്ച കൃഷാന്ദ് ആണ് മികച്ച തിരക്കഥാകൃത്ത്. ‘ചുരുളി’യിലൂടെ മികച്ച ഛായാഗ്രഹണം പുരസ്‌കാരം മധു നീലകണ്ഠൻ നേടി. മറ്റ് പുരസ്കാരങ്ങള്‍:

  • മികച്ച സ്വഭാവ നടൻ ആയി സുമേഷ് മൂറിനെ (ചിത്രം: കള) തിരഞ്ഞെടുത്തു.
  • മികച്ച സ്വഭാവനടി: ഉണ്ണിമായ (ജോജി)
  • മികച്ച സംഗീത സംവിധാനം (ഗാനങ്ങൾ) : ഹിഷാം അബ്ദുൾ വഹാബ് (ചിത്രം: ഹൃദയം)
  • മികച്ച സംഗീത സംവിധായകൻ (പശ്ചാത്തല സംഗീതം): ജസ്റ്റിൻ വർഗീസ് (ചിത്രം: ജോജി)
  • മികച്ച ഗായിക: സിത്താര കൃഷ്ണകുമാർ (ചിത്രം: കാണാ കാണെ)
  • മികച്ച കലാസംവിധായകൻ: ഗോകുൽ ദാസ് (തുറമുഖം)
  • മികച്ച വിഎഫ്എക്സ്: ആൻഡ്രൂ ഡിക്രൂസ് (മിന്നൽ മുരളി)
  • മികച്ച നവാഗത സംവിധായകൻ: കൃഷ്ണേന്ദു കലേഷ് (പ്രാപ്പിട)
  • മികച്ച ഡബ്ബിങ് ആർടിസ്റ്റ്: ദേവി (ചിത്രം: ദൃശ്യം 2 (കഥാപാത്രം : റാണി)
  • മികച്ച ശബ്ദരൂപകൽപ്പന: രംഗനാഥ് രവി (ചുരുളി) …


തിരക്കഥ പൂർത്തിയായി, എൽ 2 ലോഞ്ചിന് തയ്യാർ; ചെകുത്താൻ വരുന്നു…

ഫീൽ ഗുഡ് വിട്ട് ത്രില്ലറിലേക്ക് ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയിലർ