in , ,

ഫീൽ ഗുഡ് വിട്ട് ത്രില്ലറിലേക്ക് ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയിലർ

ഫീൽ ഗുഡ് വിട്ട് ത്രില്ലറിലേക്ക് ജിസ് ജോയ്; ‘ഇന്നലെ വരെ’ ട്രെയിലർ

ഫീൽ ഗുഡ് സിനിമകളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ സംവിധായകൻ ജിസ് ജോയ് ത്രില്ലർ ജോണറിൽ ഉള്ള ചിത്രവുമായി ആണ് അടുത്തതായി എത്തുന്നത്. ആസിഫ് അലി, ആന്റണി വർഗീസ് എന്നിവരെ നായകന്മാർ ആക്കി ഒരുക്കുന്ന ‘ഇന്നലെ വരെ’ ആണ് റിലീസിന് ഒരുങ്ങുന്ന ജിസ് ജോസ് ചിത്രം. ഈ ചിത്രത്തിന്റെ ട്രെയിലർ ഇപ്പോൾ പുറത്തുവന്നിരിക്കുക ആണ്.

ഡയറക്റ്റ് ഒടിടി റിലീസ് ആയി എത്തുന്ന ചിത്രം സോണി ലിവ് ആണ് സ്‌ട്രീം ചെയ്യുക. ജൂൺ ഒൻപതിന് ആണ് ചിത്രത്തിന്റെ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ട്രെയിലർ കാണാം:

ഒരു സിനിമാ താരമായി ആണ് ആസിഫ് അലി ഈ ചിത്രത്തിൽ എത്തുന്നത് എന്ന് ട്രെയിലർ വ്യക്തമാക്കുന്നുണ്ട്. ആദി ശങ്കർ എന്നാണ് കഥാപാത്രത്തിന്റെ പേര്. നാല് – അഞ്ച് ദിവസങ്ങൾക്ക് ഇടയിൽ നടക്കുന്ന സംഭവങ്ങളെ ചുറ്റിപ്പറ്റിയാണ് ചിത്രം ഒരുങ്ങുന്നത്. പ്രശസ്ത തിരക്കഥാകൃത്തുക്കളായ ബോബിയും സഞ്ചയും ചേർന്നാണ് ചിത്രത്തിന് കഥ ഒരുക്കിയത്. ജിസ് ജോസ് ആണ് തിരക്കഥ രചിച്ചത്.

നിമിഷ സജയൻ, റീബ ജോൺ, ഇർഷാദ് അലി, റോണി ഡേവിഡ്, ശ്രീലക്ഷ്മി, അതുല്യ ചന്ദ്ര എന്നിവർ ആണ് ചിത്രത്തിലെ മറ്റ് താരങ്ങൾ. ബാനറിൽ മാത്യു ജോർജ്ജ് ആണ് ചിത്രം നിർമ്മിക്കുന്നത്. രതീഷ് രാജ് ആണ് എഡിറ്റർ. 4 മ്യൂസിക് ആണ് പശ്ചാത്തല സംഗീതം ഒരുക്കുന്നത്.

ബിജു മേനോനും ജോജുവും മികച്ച നടന്‍മാര്‍; സംസ്ഥാന ചലച്ചിത്ര അവാര്‍ഡുകള്‍ പ്രഖ്യാപിച്ചു…

മാസ് പരിവേഷത്തിൽ ആറാടാൻ പൃഥ്വി; ഇനി ‘കടുവ’യുടെ വരവ്…