ചിരഞ്ജീവി – ഉർവശി ടീമിന്റെ ‘ബോസ് പാർട്ടി’ ഗാനം തരംഗമാകുന്നു…
‘വാൾട്ടയർ വീരയ്യ’ എന്ന മാസ് എന്റർടെയ്‌നറിലൂടെ ആരാധകരെ ഒരിക്കൽകൂടി ഹരം കൊള്ളിക്കാൻ ഒരുങ്ങുകയാണ് മെഗാസ്റ്റർ ചിരഞ്ജീവി. സംവിധായകൻ ബോബിയും ചിരഞ്ജീവിയും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഇത്. ദീപാവലി ആഘോഷത്തിന്റെ ഭാഗമായി കഴിഞ്ഞ മാസം ആയി ഈ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തികൊണ്ട് ഒരു ടൈറ്റിൽ ടീസർ നിർമ്മാതാക്കൾ പുറത്തിറക്കിയിരുന്നു. കഴിഞ്ഞ ദിവസം ഈ ചിത്രത്തിലെ ഒരു ഗാനം നിർമ്മാതാക്കൾ പുറത്തുവിട്ടിരുന്നു. ബോസ് പാർട്ടി എന്ന ടൈറ്റിൽ നൽകിയിരിക്കുന്ന ഗാനം ആണ് നിർമ്മാതാക്കൾ റിലീസ് ചെയ്തിരിക്കുന്നത്. ചിരഞ്ജീവിയ്ക്ക് ഒപ്പം ഈ ഗാന രംഗത്തിൽ ചുവട് വെച്ചിരിക്കുന്നത് ബോളിവുഡ് താരം ഉർവശി ആണ്.
സോണി മൂസിക് സൗത്ത് യൂട്യൂബ് ചാനലിൽ കഴിഞ്ഞ ദിവസം എത്തിയ ഗാനം ഇതിനോടകം 80 ലക്ഷം കാഴ്ചക്കാരെ സ്വന്തമാക്കി മുന്നേറുക ആണ്. രണ്ടര ലക്ഷത്തോളം ലൈക്ക്സും ഗാനത്തിന് യൂട്യൂബിൽ നിന്ന് മാത്രം നേടാൻ സാധിച്ചിട്ടുണ്ട്. ദേവി ശ്രീ പ്രസാദ് ആണ് ഗാനത്തിന് സംഗീതം ഒരുക്കിയിരിക്കുന്നത്. ഗാനം രചിച്ചതും ആലപിച്ചതും ദേവി ശ്രീ പ്രസാദ് ആണ്. നകാഷ് അസീസ്, ഹരിപ്രിയ എന്നിവർക്ക് ഒപ്പം ചേർന്നാണ് ദേവി ശ്രീ പ്രസാദ് ഈ ഗാനം ആലപിച്ചിരിക്കുന്നത്. ശ്രുതി ഹാസൻ ആണ് ഈ ചിത്രത്തിൽ നായികയായി എത്തുന്നത്. മാസ് മഹാരാജ എന്ന് അറിയപെടുന്ന തെലുങ്ക് സൂപ്പർതാരം രവി തേജയും ഈ ചിത്രത്തിൽ അഭിനയിക്കുന്നുണ്ട്. ജനുവരിയിൽ ആണ് ചിത്രം തിയേറ്ററുകളിൽ എത്തുക. ഗാനം: