in

എമ്പുരാന് ശേഷവും ഒരു ലാല്‍ ഫാൻ ബോയ് ചിത്രം; സംവിധായകന്റെ വെളിപ്പെടുത്തൽ…

എമ്പുരാന് ശേഷവും ഒരു ലാല്‍ ഫാൻ ബോയ് ചിത്രം; സംവിധായകന്‍ വിവേകിന്‍റെ വെളിപ്പെടുത്തൽ…

മാസങ്ങൾക് മുൻപ് പ്രഖ്യാപിച്ച ഒരു മോഹൻലാൽ ചിത്രം ആണ് L353. ഫഹദ് ഫാസിൽ – സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ അതിരൻ ഒരുക്കിയ വിവേക് സംവിധാനം ചെയ്യുന്ന പ്രോജക്ട് ആയാണ് ഈ ചിത്രം പ്രഖ്യാപിച്ചത്. മാത്രവുമല്ല, മുൻ മന്ത്രി ഷിബു ബേബി ജോണിന്റെ പുതിയ നിർമ്മാണ കമ്പനിയായി ജോൺ ആൻഡ് മേരി ക്രിയേറ്റിവിന്റെ ആദ്യ സംവിധാന സംരംഭം എന്ന നിലയിൽ ആയിരുന്നു ജൂണിൽ ഈ ചിത്രം പ്രഖ്യാപിച്ചത്. എന്നാൽ ഇതേ കമ്പനി ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മറ്റൊരു മോഹൻലാൽ ചിത്രം പ്രഖ്യാപിച്ചതോട് കൂടി ഈ വിവേക് ചിത്രം ഉപേക്ഷിച്ചു എന്ന തരത്തിൽ വാർത്തകൾ പ്രചരിച്ചിരുന്നു.

ഇപ്പോൾ L353 എന്ന താത്കാലിക പേരിൽ അറിയപ്പെടുന്ന ഈ ചിത്രത്തെ കുറിച്ച് സംവിധായകൻ വിവേക് തന്നെ ഒരു പ്രെസ് മീറ്റിൽ സംസാരിക്കുക ഉണ്ടായി. ചിത്രം വരും എന്ന പ്രതീക്ഷ ആണ് അദ്ദേഹം നൽകിയിരിക്കുന്നത്. ഒരു ഫാൻ ബോയ് ചിത്രം ആയാണ് L353 ഒരുക്കുന്നത് എന്നും അദ്ദേഹം വെളിപ്പെടുത്തിയിരിക്കുക ആണ്. ലിജോ ജോസ് പെല്ലിശ്ശേരി ചിത്രവും എമ്പുരാൻ എന്ന ചിത്രത്തിനും ശേഷം ആകും ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കുക എന്ന വിവരവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.

അമല പോൾ നായിക ആവുന്ന ടീച്ചർ എന്ന സിനിമയുടെ പ്രെസ് മീറ്റിൽ ആണ് വിവേക് L353 എന്ന മോഹൻലാൽ ചിത്രത്തെ കുറിച്ച് പറഞ്ഞത്. പരസ്യങ്ങൾ ചെയ്ത ബന്ധമാണ് ലാൽ സാറുമായി ഉള്ളത് എന്നും അദ്ദേഹത്തിന്റെ ഡേറ്റിനായി കാത്തിരിക്കുക ആണെന്നും വിവേക് പറയുന്നു. സിനിമ എന്ന ആഗ്രഹം തോന്നിയതും അതിൽ എത്തിപ്പെടാൻ കാരണമായതും ചെറുപ്പം മുതലേ ലാൽ സാറിന്റെ പെർഫോർമൻസ് കണ്ടത് കൊണ്ട് ആണെന്ന് 99 ശതമാനവും താൻ വിശ്വസിക്കുന്നു എന്നും വിവേക് പറയുന്നു. 100 അല്ല 200 ശതമാനവും ഫാൻ ബോയ് പടം തന്നെയാണ് L353 എന്നും താൻ പിച്ച് ചെയ്തിരിക്കുന്ന കണ്ടെന്റ് വളരെ യാതിർച്ഛികമായി ചെയ്യാത്ത ഒരു സംഭവം ആണെന്ന് ലാൽ സാറിനും തോന്നി. ഒരു മൊമെന്റം ഉണ്ടായി അതിലേക്ക് വരാൻ കാത്തിരിക്കുക ആണ്. ലാൽ സാർ പറയാറുള്ളത് പോലെ അത് സംഭവിക്കട്ടെ എന്നും വിവേക് പറയുന്നു.

ഒടിടി സ്ട്രീമിംഗിന് ശിവകാർത്തികേയന്റെ ‘പ്രിൻസ്’ തയ്യാറായി; റിലീസ് തീയതി പുറത്ത്…

“ന്യൂസല്ല എവിഡൻസ് ആണ് ആവശ്യം”; ആകാംക്ഷ ഭരിതമായി ‘അദൃശ്യം’ ട്രെയിലർ…