in

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ് 10 കോടി കടന്നു; ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും റെക്കോർഡ്

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ് 10 കോടി കടന്നു; ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും റെക്കോർഡ്

ബി ഉണ്ണികൃഷ്ണൻ ഒരുക്കുന്ന മോഹൻലാൽ ചിത്രം വില്ലൻ റിലീസിന് മുന്നേ തന്നെ പല റെക്കോർഡുകളും നേടി കഴിഞ്ഞു. ഇപ്പോൾ ഇതാ ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും ചിത്രം റെക്കോർഡ് നേടിയിരിക്കുന്നു.

3 കോടി രൂപയ്ക്ക് ആണ് ഈ മോഹൻലാൽ ചിത്രത്തിന്‍റെ ഹിന്ദി ഡബ്ബിങ് റൈറ്സ് വിറ്റു പോയത്. റെക്കോർഡ് തുകയ്ക്ക് ഡബ്ബിങ് റൈറ്റ്സ് വിറ്റു പോയതായി മുൻപ് റിപ്പോർട്ടുകൾ വന്നിരുന്നെങ്കിലും തുക 1 കോടിയ്ക്കു മുകളിൽ ഉണ്ട് എന്ന് മാത്രമാണ് അന്ന് ലഭ്യമായിരുന്ന വിവരം. 3 കോടി ആണ് ആ റെക്കോര്‍ഡ്‌ തുക എന്ന് ഇപ്പോള്‍ വ്യക്തത വന്നിരിക്കുന്നു.

വില്ലൻ ഓഡിയോ റൈറ്റിസിലും പുതിയ റെക്കോർഡ് സൃഷ്ടിച്ചിരുന്നു. 50 ലക്ഷം രൂപയ്ക്ക് ജംഗ്‌ളീ മ്യൂസിക് ആണ് ഓഡിയോ അവകാശം സ്വന്തംമാക്കിയത്. ഒരു മലയാളചിത്രത്തിന് ഇത് സർവ്വകാല റെക്കോർഡ് ആണ്.

മറ്റൊരു റെക്കോർഡ് വില്ലൻ നേടിയത് സാറ്റലൈറ്റ് അവകാശത്തിൽ ആണ്. 7 കോടി തുക മുടക്കിയാണ് വില്ലന്റെ സാറ്റലൈറ്റ് അവകാശം സൂര്യ ടിവി സ്വന്തംമാക്കിയത്.

ഇതോടു കൂടി വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ് 10 കോടി കടന്നിരിക്കുയാണ്. ഇതും സർവ്വകാല റെക്കോർഡ് തന്നെ.

ചിത്രം മലയാളത്തിനൊപ്പം തമിഴ് തെലുഗ് ഭാഷകളിലും പുറത്തിറങ്ങുന്നു.

മോഹൻലാലിനൊപ്പം വിശാൽ, ശ്രീകാന്ത്, ഹൻസിക, രാശി ഖന്ന, മഞ്ജു വാര്യർ, സിദ്ദിഖ്, രഞ്ജി പണിക്കർ, ചെമ്പൻ വിനോദ്, അജു വർഗീസ് എന്നിവരും അഭിനയിക്കുന്നു.

റോക്ക് ലൈന്‍ വെങ്കിടേഷ് നിർമിക്കുന്ന ഈ ക്രൈം ത്രില്ലർ ചിത്രം ഒക്ടോബർ 27ന് തീയേറ്ററുകളിൽ എത്തും.

മമ്മൂട്ടി വീണ്ടും യോദ്ധാവാകുന്നു

മമ്മൂട്ടി വീണ്ടും യോദ്ധാവാകുന്നു; മാമാങ്കം പ്രമേയമാക്കി ചിത്രം വരുന്നു!

ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ

കുമ്പളങ്ങി നൈറ്റ്സ്: ദിലീഷ് പോത്തൻ- ശ്യാം പുഷ്ക്കരൻ ടീം വീണ്ടും; നായകന്‍ ഷെയിൻ നിഗം