in

മമ്മൂട്ടി വീണ്ടും യോദ്ധാവാകുന്നു; മാമാങ്കം പ്രമേയമാക്കി ചിത്രം വരുന്നു!

മമ്മൂട്ടി വീണ്ടും യോദ്ധാവാകുന്നു; മാമാങ്കം പ്രമേയമാക്കി  ബിഗ്‌ ബജറ്റ് ചിത്രം വരുന്നു!

മെഗാസ്റ്റാർ മമ്മൂട്ടി വീണ്ടും യോദ്ധാവിന്‍റെ വേഷത്തിൽ എത്താൻ തയ്യറെടുക്കുകയാണ് എന്ന് റിപ്പോർട്ടുകൾ. അടുത്ത വർഷമാണ് മമ്മൂട്ടി യോദ്ധാവിന്‍റെ വേഷത്തിലെത്തുന്ന ചിത്രം ഒരുങ്ങുക.

മാഘമാസത്തിലെ മകം നാളില്‍ തിരുനാവായ മണല്‍പ്പുറത്ത് നടക്കുന്ന മാമാങ്കം പ്രമേയമാക്കി ആണ് ഈ ചലച്ചിത്രം നിർമ്മിക്കപ്പെടുന്നത് എന്നാണ് വാർത്തകൾ വരുന്നത്. 12 വര്‍ഷത്തിലൊരിക്കല്‍ ആണ് മാമാങ്കം നടക്കുന്നത്. അതിൽ പൊരുതി മരിക്കാന്‍ വിധിക്കപ്പെട്ട യോദ്ധാക്കളുടെ കഥയാണ് മമ്മൂട്ടി നായകനാകുന്ന ഈ ചിത്രത്തിലൂടെ പറയുന്നത് എന്നാണ് സൂചന.

നവാഗതനായ സജീവ് പിള്ള രചനയും സംവിധാനവും നിർവഹിക്കുന്ന ഈ ചിത്രത്തിന് ഇത് വരെ പേരിട്ടിട്ടില്ല. അടുത്ത വർഷം പകുതിയോടെയാണ് ഈ ചിത്രം ആരംഭിക്കാൻ സാധ്യത എന്നറിയുന്നു. വേണു കുന്നപ്പിള്ളി ആണ് ഈ ചിത്രത്തിന്‍റെ നിർമ്മാണം ഏറ്റെടുത്തിരിക്കുന്നത്.

ബിഗ് ബഡ്ജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തു വരും എന്ന് പ്രതീക്ഷിക്കുന്നു.

മമ്മൂട്ടി ഇപ്പോൾ ഊട്ടിയിൽ ജോയ് മാത്യു തിരക്കഥ എഴുതി ഗിരീഷ് ദാമോദർ സംവിധാനം ചെയ്യുന്ന അങ്കിൾ എന്ന ചിത്രത്തിന്‍റെ ലൊക്കേഷനിൽ ആണ്.

വായിക്കുക: മാസ്റ്റർപീസ് ഇടിവെട്ട് ആക്ഷൻ ചിത്രം; മമ്മൂട്ടി ഫാൻസ്‌ വിസിലടി നിർത്തില്ല: ഉണ്ണി മുകുന്ദൻ

മമ്മൂട്ടിയുടേതായി പ്രദർശനത്തിന് എത്തുന്ന അടുത്ത ചിത്രം ഷാംദത്ത് സംവിധാനം ചെയ്ത ഇൻവെസ്റ്റിഗേഷൻ ത്രില്ലറായ സ്ട്രീറ്റ് ലൈറ്റ്‌സ് ആണ്. ഈ ചിത്രം തമിഴിലും പ്രദർശനത്തിന് എത്തും എന്നാണ് സൂചന. മമ്മൂട്ടി തന്നെയാണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മാസ്റ്റർപീസ് എന്ന മമ്മൂട്ടി ചിത്രത്തിന്റെ റിലീസ് ക്രിസ്മസിന് ആക്കിയെന്നും വാർത്തകൾ ഉണ്ട്. ഇനി വരാനിരിക്കുന്ന മമ്മൂട്ടി ചിത്രങ്ങൾ സ്ട്രീറ്റ് ലൈറ്റ്‌സ്, മാസ്റ്റർപീസ്, പരോൾ, പേരന്പ്, അങ്കിൾ എന്നിവയാണ്.

വെളിപാടിന്‍റെ പുസ്തകം 20 കോടിക്ലബ്ബില്‍; ഈ വര്‍ഷം 10000 ഷോകള്‍ പിന്നിടുന്ന രണ്ടാമത്തെ ലാല്‍ ചിത്രം

വെളിപാടിന്‍റെ പുസ്തകം 20 കോടി ക്ലബ്ബില്‍; ഈ വര്‍ഷം 10000 ഷോകള്‍ പിന്നിടുന്ന രണ്ടാമത്തെ ലാല്‍ ചിത്രം

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ്

വില്ലന്‍റെ പ്രീ-റിലീസ് ബിസിനസ് 10 കോടി കടന്നു; ഹിന്ദി ഡബ്ബിങ് റൈറ്റ്സിലും റെക്കോർഡ്