in

‘വഴക്ക്’ സൗജന്യമായി കാണാം, വിവാദങ്ങൾക്ക് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തിച്ച് സംവിധായകൻ……

‘വഴക്ക്’ സൗജന്യമായി കാണാം, വിവാദങ്ങൾക്ക് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തിച്ച് സംവിധായകൻ……

ടൊവിനോ തോമസിനെ കേന്ദ്ര കഥാപാത്രമാക്കി സനൽ കുമാർ ശശിധരൻ സംവിധാനം ചെയ്ത ചിത്രമായ ‘വഴക്ക്’ വിവാദങ്ങളുമായി കഴിഞ്ഞ കുറച്ച് ദിവസങ്ങളായി മാധ്യമങ്ങളിൽ നിറഞ്ഞു നിൽക്കുകയാണ്. ചിത്രത്തിന്റെ ഒടിടി/തിയറ്റർ റിലീസുമായി ബന്ധപ്പെട്ട് ആയിരുന്നു സംവിധായകൻ സനൽകുമാർ ശശിധരനും ടൊവിനോ തോമസും സോഷ്യൽ മീഡിയയിൽ ഏറ്റുമുട്ടിയത്. ചിത്രത്തിന്റെ നിർമാതാവ് കൂടിയായ ടൊവിനോ ചിത്രം റിലീസ് ചെയ്യാൻ ശ്രമിക്കുന്നില്ലെന്നായിരുന്നു സംവിധായകനായ സനൽകുമാറിന്റെ ആരോപണം. ആരോപണങ്ങള്‍ തെറ്റാണെന്ന് ചൂണ്ടികാട്ടി ടൊവിനോ മറുപടിയുമായി എത്തുകയും ചെയ്തിരുന്നു. 

ഇപ്പോളിതാ ഈ വിവാദങ്ങൾക്ക് ഇടയിൽ സംവിധായകൻ ചിത്രം പ്രേക്ഷകർക്ക് സൗജന്യമായി കാണാൻ അവസരം നൽകിയിരിക്കുകയാണ്. വീഡിയോ ഷെയറിംഗ് പ്ലാറ്റ്ഫോമായ വിമിയോയിൽ അപ്‌ലോഡ് ചെയ്ത ചിത്രത്തിൻ്റെ ലിങ്ക് ഫെയ്സ്ബുക്കിൽ ഷെയർ ചെയ്തിരിക്കുകയാണ് സംവിധായകൻ സനൽ കുമാർ. പ്രേക്ഷകർക്ക് കാണാനുള്ളതാണ് സിനിമ. വഴക്ക്/The Quarrel കാണണമെന്നുള്ളവർക്ക് കാണാം. എന്തുകൊണ്ട് ഇത് പുറത്തുവരുന്നില്ല എന്ന് മനസിലാക്കുന്നവർക്ക് മനസിലാക്കാം – ലിങ്ക് ഷെയർ ചെയ്ത് ഫെയ്സ്ബുക്കിൽ സനൽ കുമാർ കുറിച്ചു. 

2022ൽ പൂർത്തിയായ ‘വഴക്ക്’ സിനിമയിൽ കനി കുസൃതി, സുദേവ് നായർ എന്നിവരും ടൊവിനോയ്ക്ക് ഒപ്പം പ്രധാന വേഷങ്ങളിൽ എത്തിയിരുന്നു. അസീസ് നെടുമങ്ങാട്, ഭൃഗു, വിശ്വജിത്ത് എസ്.വി., ബൈജു നെറ്റോ, തന്മയ സോള്‍ തുടങ്ങിയവർ ആയിരുന്നു മറ്റ് താരങ്ങൾ. ഇരുപത്തേഴാമത് കേരള അന്തർദ്ദേശീയചലച്ചിത്രോത്സവത്തിന്റെ (IFFK) ഭാഗമായി വഴക്ക് പ്രദർശിപ്പിച്ചിരുന്നു. കൂടാതെ, 2022 ഐ.എഫ്.എഫ്.എസ്.എ – സിയോൾ കൊറിയൻ അന്താരാഷ്ട്ര ചലച്ചിത്രമേളയിലേക്കും ഈ ചിത്രം തിരഞ്ഞെടുക്കപ്പെട്ടു. 54-ാമത് കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരങ്ങളിൽ മികച്ച ബാലതാരം, മികച്ച ഛായാഗ്രഹണം, മികച്ച വിഷ്വൽ എഫെക്ട് എന്നീ പുരസ്കാരങ്ങളും വഴക്ക് സ്വന്തമാക്കി.

ഓരോ ഇടിയിലും തിയേറ്റർ കുലുങ്ങും; ആക്ഷൻ വെടിക്കെട്ടുമായി ‘ടർബോ’ ട്രെയിലർ എത്തി…

‘കാലന്റെ തങ്കകുട’വുമായി ഇന്ദ്രജിത്തും സൈജു കുറുപ്പും; മലയാളത്തിൽ വീണ്ടും ഫാന്റസി കോമഡി…