in , ,

ഓരോ ഇടിയിലും തിയേറ്റർ കുലുങ്ങും; ആക്ഷൻ വെടിക്കെട്ടുമായി ‘ടർബോ’ ട്രെയിലർ എത്തി…

ഓരോ ഇടിയിലും തിയേറ്റർ കുലുങ്ങും; ആക്ഷൻ വെടിക്കെട്ടുമായി ‘ടർബോ’ ട്രെയിലർ എത്തി…

മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടിയുടെ ഏറ്റവും പുതിയ മെഗാ പ്രൊജക്റ്റ് ആയ ടർബോയുടെ ട്രൈലെർ ഇന്ന് പുറത്ത് വന്നു. ദുബായിൽ വെച്ച് നടന്ന പ്രൗഢ ഗംഭീരമായ ചടങ്ങിൽ വെച്ചാണ് ഈ ചിത്രത്തിന്റെ ട്രെയിലർ ലോഞ്ച് ചെയ്തത്. സൂപ്പർ വിജയം നേടിയ പോക്കിരി രാജ, മധുര രാജ എന്നീ ചിത്രങ്ങൾക്ക് ശേഷം വൈശാഖ് – മമ്മൂട്ടി കൂട്ടുകെട്ട് ഒന്നിക്കുന്ന ഈ ആക്ഷൻ കോമഡി ചിത്രം മമ്മൂട്ടി കമ്പനിയുടെ ബാനറിൽ മമ്മൂട്ടി തന്നെയാണ് നിർമ്മിച്ചിരിക്കുന്നത്.

ഏകദേശം 60 കോടിയോളം രൂപയാണ് ഇതിന്റെ ബഡ്ജറ്റ് എന്നാണ് ഇപ്പോൾ ലഭിക്കുന്ന റിപ്പോർട്ടുകൾ പറയുന്നത്. സൂപ്പർ ഹിറ്റ് സംവിധായകനും രചയിതാവുമായ മിഥുൻ മാനുവൽ തോമസ് തിരക്കഥ രചിച്ചിരിക്കുന്ന ഈ ചിത്രത്തിൽ വലിയ താരനിരയാണ് വേഷമിട്ടിരിക്കുന്നത്. ചിത്രത്തിന്റെ ടൈറ്റിൽ, ഇതിന്റെ പോസ്റ്ററുകൾ എന്നിവ സൂചിപ്പിക്കുന്നത് പോലെ ഒരു കൊല മാസ്സ് ആക്ഷൻ ചിത്രമായിരിക്കും ഇതെന്നാണ് ഇന്ന് വന്ന ട്രെയ്‌ലറും കാണിച്ചു തരുന്നത്. ആവേശം പകരുന്ന സംഘട്ടന രംഗങ്ങളും, പഞ്ച് ഡയലോഗുകളും കൊണ്ട് മെഗാസ്റ്റാർ മമ്മൂട്ടി ആറാടുന്ന ചിത്രമായിരിക്കും ടർബോ എന്ന് ട്രെയിലർ പറയുന്നു.

ആക്ഷനൊപ്പം കോമെഡിയും ഉള്ള ഈ ചിത്രം യുവാക്കൾക്കൊപ്പം കുടുംബ പ്രേക്ഷകരേയും കൂടി ലക്‌ഷ്യം വെച്ചാണ് ഇറങ്ങുന്നത്. അഞ്ജന ജയപ്രകാശ്, ശബരീഷ് വർമ്മ, രാജ് ബി ഷെട്ടി, സുനിൽ, ദിലീഷ് പോത്തൻ, സിദ്ദിഖ്, ബിന്ദു പണിക്കർ, നിരഞ്ജന അനൂപ്, കബീർ സിങ് ദുഹാൻ, ആമിന നിജാം എന്നിവരും വേഷമിട്ടിരിക്കുന്ന ഈ ചിത്രത്തിൽ ടർബോ ജോസ് എന്ന അച്ചായൻ കഥാപാത്രത്തിനാണ് മമ്മൂട്ടി ജീവൻ പകരുന്നത്.

ക്രിസ്റ്റോ സേവ്യർ സംഗീതമൊരുക്കിയ ഈ ചിത്രത്തിന് കാമറ ചലിപ്പിച്ചത് വിഷ്ണു ശർമയും എഡിറ്റിംഗ് നിർവഹിച്ചത് ഷമീർ മുഹമ്മദുമാണ്. മെയ് 23 നു ആഗോള റിലീസായി ഈ ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തും. ട്രെയിലർ കാണാം:

“എന്ത് വന്നാലും ഈ കല്യാണം ഞാൻ നടത്തും”; ചിരി ഉത്സവമായി ‘ഗുരുവായൂരമ്പല നടയിൽ’ ട്രെയിലർ…

‘വഴക്ക്’ സൗജന്യമായി കാണാം, വിവാദങ്ങൾക്ക് ഒടുവിൽ പ്രേക്ഷകർക്ക് മുന്നിൽ ചിത്രം എത്തിച്ച് സംവിധായകൻ……