in

രജനികാന്ത് ചിത്രം വേട്ടയ്യന് യു എ സർട്ടിഫിക്കറ്റ്; വൻ താരനിരയുമായി ചിത്രം ഒക്ടോബർ 10 ന് എത്തും…

രജനികാന്ത് ചിത്രം വേട്ടയ്യന് യു എ സർട്ടിഫിക്കറ്റ്; വൻ താരനിരയുമായി ചിത്രം ഒക്ടോബർ 10 ന് എത്തും…

സൂപ്പർസ്റ്റാർ രജനികാന്തും സംവിധായകൻ ടി ജെ ജ്ഞാനവേലും ഒന്നിക്കുന്ന വേട്ടയ്യൻ്റെ സെൻസറിംഗ് പൂർത്തിയായി. യു എ സർട്ടിഫിക്കറ്റ് ലഭിച്ച ചിത്രം ഒക്ടോബർ 10ന് ആഗോള റിലീസായി തിയേറ്ററുകളിൽ എത്തും. ലൈക്ക പ്രൊഡക്ഷൻസിൻ്റെ ബാനറിൽ സുബാസ്കരൻ അല്ലിരാജ നിർമ്മിച്ച ഈ ചിത്രം കേരളത്തിൽ വമ്പൻ റിലീസായി എത്തിക്കുന്നത് ശ്രീ ഗോകുലം ഗോപാലന്റെ ഉടമസ്ഥതയിലുള്ള ശ്രീ ഗോകുലം മൂവീസാണ്.

രജിനികാന്തിന് ഒപ്പം വൻ താരനിരയാണ് ഈ ചിത്രത്തിൽ അണിനിരക്കുന്നത്. ഫഹദ് ഫാസിൽ, മഞ്ജു വാര്യർ, സാബുമോൻ അബ്ദുസമദ് എന്നീ മലയാള താരങ്ങളും കൂടാതെ ബോളിവുഡ് മെഗാസ്റ്റാർ അമിതാബ് ബച്ചനും ചിത്രത്തിന്റെ ഭാഗമാണ്. റാണ ദഗ്ഗുബതി, ശർവാനന്ദ്, ജിഷു സെൻഗുപ്‌ത, അഭിരാമി, റിതിക സിംഗ്, ദുഷാര വിജയൻ, രാമയ്യ സുബ്രമണ്യൻ, കിഷോർ, റെഡ്‌ഡിന് കിങ്‌സ്‌ലി, രോഹിണി, രവി മരിയ, റാവു രമേശ്, രാഘവ് ജൂയാൽ, രമേശ് തിലക്, ഷാജി ചെൻ, രക്ഷൻ, സിങ്കമ്പുലി, ജി എം സുന്ദർ, ഷബീർ കല്ലറക്കൽ എന്നിവരാണ് മറ്റ് പ്രധാന താരങ്ങൾ.

ഛായാഗ്രഹണം- എസ് ആർ കതിർ, സംഗീതം- അനിരുദ്ധ് രവിചന്ദർ, എഡിറ്റിംഗ്- ഫിലോമിൻ രാജ്‌, ആക്ഷൻ- അൻപറിവ്, കലാസംവിധാനം- കെ കതിർ, മേക്കപ്പ്- പട്ടണം റഷീദ്, വസ്ത്രാലങ്കാരം- അനു വർദ്ധൻ. ഡിസ്ട്രിബൂഷൻ പാർട്ണർ- ഡ്രീം ബിഗ് ഫിലിംസ്, പിആർഒ – ശബരി.

വരുൺ തേജിന്റെ നായികമാരായി മീനാക്ഷിയും നോറയും; ‘മട്ക’ നവംബർ 14ന്, സെക്കൻ്റ് ലുക്ക് പുറത്ത്

“ടൈം ലൂപ്പ് ത്രില്ലർ മലയാളത്തിലും”; സിജു വിൽ‌സൺ ചിത്രം ‘പുഷ്പക വിമാനം’ ട്രെയിലർ പുറത്ത്