വലിമൈ ടീമിന്‍റെ പുതിയ ചിത്രത്തിൽ അജിത്തിനൊപ്പം മോഹൻലാലും; വിവരങ്ങൾ പുറത്ത്…
ആരാധകർ കാത്തിരിക്കുന്ന അജിത്ത് കുമാർ ചിത്രമാണ് വലിമൈ. എച്ച് വിനോദ് ഒരുക്കിയ ഈ ആക്ഷൻ ത്രില്ലർ നിർമ്മിച്ചത് ബോണി കപൂർ ആണ്. അജിത്തിന്റെ അടുത്ത ചിത്രവും ഇതേ ടീമിന് ഒപ്പം തന്നെ ആണ്. എകെ 61 എന്ന് താൽക്കാലിക ടൈറ്റിൽ നൽകിയിരിക്കുന്ന ഈ ചിത്രം മാർച്ചിൽ ചിത്രീകരണം തുടങ്ങും എന്നാണ് വിവരം. ഈ ചിത്രത്തിനെ സംബന്ധിച്ച് മറ്റ് വിവരങ്ങൾ കൂടി പുറത്തുവന്നിരിക്കുക ആണ്.
ഈ അജിത്ത് ചിത്രത്തിൽ ഒരു പ്രധാന വേഷം ചെയ്യാനായി മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിനെ സമീപിച്ചു എന്ന വാർത്ത ആണ് പുറത്തുവരുന്നത്. ടൈംസ് ഓഫ് ഇന്ത്യ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്.
ഈ ചിത്രത്തിന്റെ ഭാഗമാകുന്നത് സംബന്ധിച്ച് മോഹൻലാൽ തീരുമാനം എടുത്തിട്ടില്ല എന്നും ടൈംസ് ഓഫ് ഇന്ത്യ റിപ്പോർട്ട് ചെയ്യുന്നു. നിരവധി ചിത്രങ്ങളുമായും സ്വന്തം സംവിധാനത്തിൽ ഒരുങ്ങുന്ന ബറോസ് എന്ന ചിത്രത്തിന്റെയും തിരക്കിൽ ആയിരിക്കുന്ന മോഹൻലാൽ ഈ ചിത്രം കമ്മിറ്റ് ചെയ്യുമോ എന്ന് അറിയാൻ കാത്തിരിക്കേണ്ടി വരും എന്നാണ് റിപ്പോർട്ട്. ആക്ഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ഈ ചിത്രത്തിൽ നെഗറ്റീവ് ഷെയ്ഡ് ഉള്ള കഥാപാത്രത്തെ ആണ് അജിത്ത് കുമാർ അവതരിപ്പിക്കുന്നത്.
മുൻപ് മോഹൻലാൽ ചിത്രം മരക്കാറിന്റെ സെറ്റിൽ അജിത്ത് കുമാർ സന്ദർശനം നടത്തിയിരുന്നു. അതിന്റെ വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലും ആയിരുന്നു. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രം ആരാധകർ ഒരുപാട് ആഗ്രഹിക്കുന്നുണ്ട്. തമിഴിൽ വിജയ്ക്ക് ഒപ്പം ജില്ലയും സൂര്യയ്ക്ക് ഒപ്പം കാപ്പാനും മോഹൻലാൽ ചെയ്തിരുന്നു.