ഉടനെ തന്നെ ഇനി ‘ഉടൽ’ കാണാം; വൻ ഹൈപ്പിൽ ചിത്രം ഒടിടിയിൽ എത്തി…

പ്രേക്ഷകർ വളരെയധികം കാത്തിരുന്ന ഒരു ചിത്രം ഇന്ന് ഒടിടി റിലീസ് ആയി എത്തിയിരിക്കുകയാണ്. ഒന്നര വർഷത്തോളമായി പ്രേക്ഷകർ കാത്തിരുന്ന ഡ്രാമ ത്രില്ലർ ചിത്രം “ഉടൽ” ആണ് ഇപ്പൊൾ ഡിജിറ്റൽ റിലീസ് ആയിരിക്കുന്നത്. സൈന പ്ലേ യിൽ ആണ് ചിത്രം സ്ട്രീമിംഗ് ആരംഭിച്ചിരിക്കുന്നത്. രതീഷ് രഘുനന്ദൻ തിരക്കഥ എഴുതി സംവിധാനം ചെയ്ത ഈ ചിത്രം 2022 മെയ് മാസത്തിൽ ആയിരുന്നു തിയേറ്ററുകളിൽ എത്തിയത്.
ഭർത്താവ് ജോലിയ്ക്ക് പോയിരിക്കുന്നതിനാൽ വീട്ടിൽ കിടപ്പിലായ ഭർത്താവിൻ്റെ മാതാവിനെ പരിചരിക്കുന്ന ചുമതല ഷൈനിയ്‌ക്ക് ആണ്. വീട്ടമ്മയും അമ്മയും കൂടിയായ ഷൈനിക്ക് ഒപ്പം ഭർത്താവിൻ്റെ പിതാവും മകനും ആണ് വീട്ടിൽ ഉള്ളത്. അവളുടെ ഏക ആശ്വാസം കോളേജ് സുഹൃത്ത് ആയ കിരൺ ആണ്. കിരണിൻ്റെ ഒരു സന്ദർശനത്തിനിടെ സംഭവിക്കുന്ന ചില കാര്യങ്ങളെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം.
മികച്ച പ്രതികരണങ്ങൾ ലഭിച്ച ഈ ചിത്രത്തിൽ ഷൈനി ആയി ദുർഗ്ഗാ കൃഷ്ണ ആണ് അഭിനയിച്ചത്. കിരൺ ആയി ധ്യാൻ ശ്രീനിവാസൻ എത്തിയ ചിത്രത്തിൽ ഇന്ദ്രൻസ് കുട്ടിച്ചൻ എന്ന കഥാപാത്രത്തെ അവതരിപ്പിച്ചു. സൈന പ്ലേയിൽ ചിത്രം കാണാം.