in

“അമ്പോ… ഈ തീവ്ര നോട്ടത്തിൽ എല്ലാം എരിഞ്ഞൊടുങ്ങും”; ‘മലൈക്കോട്ടൈ വാലിബൻ’ അപ്ഡേറ്റ്…

“അമ്പോ… ഈ തീവ്ര നോട്ടത്തിൽ എല്ലാം എരിഞ്ഞൊടുങ്ങും”; ‘മലൈക്കോട്ടൈ വാലിബൻ’ അപ്ഡേറ്റ്…

ലിജോ ജോസ് പെല്ലിശ്ശേരി സംവിധാനം ചെയ്യുന്ന മലൈക്കോട്ടൈ വാലിബൻ്റെ ഓരോ അപ്ഡേറ്റും വൻ ആവേശത്തോടെ ആണ് പ്രേക്ഷകർ സ്വീകരിക്കുന്നത്. മോഹൻലാൽ എന്ന താരത്തെയും നടനെയും ഒരേ പോലെ ഉപയോഗപ്പെടുത്തുന്ന ചിത്രം ആകും ഇതെന്ന് ഓരോ അപ്ഡേറ്റും ഉറപ്പ് നൽകുക ആണ്. ഇപ്പൊൾ ഏറ്റവും പുതിയതായി വന്ന അപ്ഡേറ്റിലും അതിന് മാറ്റമില്ല. മലൈക്കോട്ടൈ വാലിബൻ്റെ വമ്പൻ താരനിര അണിനിരന്ന ഒരു പോസ്റ്റർ ആണ് ഏറ്റവും പുതിയ അപ്ഡേറ്റ് ആയി എത്തിയിരിക്കുന്നത്.

പുതിയ പോസ്റ്ററിൽ വാലിബൻ ആയി എത്തിയ മോഹൻലാലിൻ്റെ നോട്ടം ആണ് ഹൈലൈറ്റ്. പോസ്റ്ററിലെ വാലിബൻ്റെ അതി തീവ്രമായ നോട്ടം എന്തും കത്തി ചാമ്പലാക്കാൻ ശേഷിയുള്ളത് ആണെന്ന പ്രതീതി ആണ് സൃഷ്ടിക്കുന്നത്. പുതിയ പോസ്റ്ററിൻ്റെ മറ്റൊരു പ്രത്യേകത ചിത്രത്തിൻ്റെ വമ്പൻ താരനിര കൂടി അണിനിരക്കുന്നു എന്നതാണ്. അതി ഗംഭീര മേക്കോവറിൽ ആണ് താരനിര എല്ലാം അണിനിരന്നിരിക്കുന്നത്. ജനുവരി 25 ന് ആണ് ചിത്രം തിയേറ്ററുകളിൽ എത്തുന്നത്. പോസ്റ്റർ:

View this post on Instagram

A post shared by Mohanlal (@mohanlal)

ഉടനെ തന്നെ ഇനി ‘ഉടൽ’ കാണാം; വൻ ഹൈപ്പിൽ ചിത്രം ഒടിടിയിൽ എത്തി…

“രാത്രിയുടെ ഭംഗിയിൽ കടലും കപ്പലും ശേഷം ചോര നിറയും”; എൻടിആറിൻ്റെ ‘ദേവരാ’ ടീസർ എത്തി…